'കണ്ണാടി വെക്കണോ?'; സെറ്റിലെ പെരുന്നാളാഘോഷം; ദം പൊട്ടിച്ച് മോഹന്‍ലാല്‍; ഒന്നിച്ചിരുന്നുണ്ട് അണിയറ പ്രവര്‍ത്തകര്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് പൊലീസ് വേഷത്തിലാണ്.
Mohanlal
Mohanlal
Updated on
1 min read

തുടരും എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് എല്‍ 366. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് പൊലീസ് വേഷത്തിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

Mohanlal
'മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍'; വാനോളം പുകഴ്ത്തി ശിവ; തരംഗമായി വിഡിയോ!

എല്‍ 366 ന്റെ ലൊക്കേഷനിലായിരുന്നു മോഹന്‍ലാലിന്റെ ചെറിയ പെരുന്നാള്‍ ആഘോഷവും. ഇതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കുകയും ബിരിയാണി കഴിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വിഡിയോയാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

Mohanlal
'മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യും?'; അവതാരകരായി ധ്യാനും അജുവും, മറുപടി നല്‍കി നിവിനും ഷറഫുവും!

കാരവാനില്‍ നിന്നും ഇറങ്ങി വരുന്ന മോഹന്‍ലാലില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പുറത്ത് വന്ന മോഹന്‍ലാല്‍ കാണുന്നത് കൂളിങ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന സംവിധായകനേയും നിര്‍മാതാവിനേയും നടന്‍ മനോജ് കെ ജയനേയുമാണ്. ഇതോടെ കണ്ണാടി വെക്കണോ, എല്ലാവരും വച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ചോദിക്കുകയാണ്. വേണമെന്ന് തോന്നുന്നുവെന്ന് മനോജ് കെ ജയന്‍ മറുപടിയും നല്‍കുന്നുണ്ട്.

മോഹന്‍ലാലിന്റെ ചോദ്യം കേട്ട് തരുണും ആഷിഖ് ഉസ്മാനും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ മോഹന്‍ലാല്‍ വന്ന് ബിരിയാണിയുടെ ദം പൊട്ടിക്കുകയാണ് വിഡിയോയില്‍. പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമിരുന്ന് ബിരിയാണി കഴിക്കുന്ന മോഹന്‍ലാലിനേയും കാണാനാകും. കുറച്ച് മതിയെന്നും താരം പറയുന്നുണ്ട്. മുകേഷ്, ലാലു അലക്‌സ്, മനോജ് കെ ജയന്‍, ഇര്‍ഷാദ് അലി തുടങ്ങിയ താരങ്ങളും വിഡിയോയിലുണ്ട്.

Summary

Mohanlal celebrates Eid in L366 location. Stars and technicians eats biriyani together.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com