'മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍'; വാനോളം പുകഴ്ത്തി ശിവ; തരംഗമായി വിഡിയോ!

ചെപ്പോക്ക് സ്റ്റേഡിയമാകെ സഞ്ജു...സഞ്ജു എന്ന ആര്‍പ്പുവിളികളാല്‍ നിറയുമ്പോള്‍
Sanju Samson, Sivakarthikeyan
Sanju Samson, Sivakarthikeyan
Updated on
1 min read

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വരവായി. ഇത്തവണ ആരാധകര്‍ ഉറ്റു നോക്കുന്ന കൂടുമാറ്റങ്ങളിലൊന്ന് സഞ്ജു സാംസന്റേതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ധോണി-സഞ്ജു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

Sanju Samson, Sivakarthikeyan
'എവിടെയോ എന്തോ..?'; ധുരന്ധര്‍ 2വിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ പൊരുത്തക്കേട്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ

ഇതിനിടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുന്ന നടന്‍ ശിവകാര്‍ത്തികേയന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ചെപ്പോക്കില്‍ നടന്ന ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശിവ. താരം സഞ്ജുവിനെക്കുറിച്ച് താരം സംസാരിക്കാന്‍ തുടങ്ങിയതും ആരാധകരില്‍ നിന്നും വന്‍ കരഘോഷമാണ് ഉയര്‍ന്നത്.

Sanju Samson, Sivakarthikeyan
'ബംഗാളി ആണോ തമിഴന്‍ ആണോ?'; കല്യാണ വാര്‍ത്തയില്‍ നിമിഷ് രവിക്കെതിരെ വിദ്വേഷ കമന്റുകള്‍; ഇതോ സമ്പൂര്‍ണ സാക്ഷരത?

''ഈ ടീമില്‍ നമ്മളെ ആവേശം കൊള്ളിക്കുന്ന ഒന്ന് കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആരാണത്?'' എന്ന് ശിവ പറഞ്ഞതും ഗ്യാലറിയില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയരുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയമാകെ സഞ്ജു...സഞ്ജു എന്ന ആര്‍പ്പുവിളികളാല്‍ നിറയുമ്പോള്‍ ശിവ സഞ്ജുവിനെ ചേട്ടാ ന്നെ് വിളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.

''സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം. ഇവിടെ വരുന്ന മലയാള സിനിമകള്‍ ഹിറ്റാണ്. അവിടെ നിന്നുള്ള നടിമാരും സൂപ്പര്‍ ഹിറ്റായി. ഇപ്പോള്‍ അവിടെ നിന്നുള്ള ക്രിക്കറ്ററായി നിങ്ങള്‍ ബ്ലോക്ബസ്റ്ററായി.'' എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. എംഎസ് ധോണിയും ഋതുരാജ് ഗെയ്ഗ്വാദും വേദിയില്‍ നില്‍ക്കെയാണ് ശിവ കാര്‍ത്തികേയന്‍ സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്.

Summary

Sivakarthikeyan praises Sanju Samson. Says the cricketer will be a blockbuster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com