Aswanth Kok about Dhyan Sreenivasan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'നമ്മള്‍ തുല്യ ദുഃഖിതരായല്ലേ ബ്രോ'; അച്ഛന്‍ മരിച്ചപ്പോള്‍ ധ്യാന്‍ അയച്ച മെസേജിനെപ്പറ്റി അശ്വന്ത് കോക്ക്

അച്ഛന്‍ മരിക്കുന്നതിന്റെ വേദന എനിക്കറിയാം എന്ന് ഷെെന്‍ ടോം ചാക്കോ

സമകാലിക മലയാളം ഡെസ്ക്

അച്ഛന്‍ മരിച്ചപ്പോള്‍ തന്നെ തേടിയെത്തിയ ഫോണ്‍കോളുകളേയും സന്ദേശങ്ങളേയും കുറിച്ച് അശ്വന്ത് കോക്ക്. നടന്മാരായ ധ്യാന്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും തനിക്ക് മെസേജ് അയച്ചിരുന്നുവെന്നാണ് അശ്വന്ത് കോക്ക് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് മനസ് തുറന്നത്.

''അപ്രതീക്ഷിതമായി പലരും എന്നെ വിളിച്ചു. അത് എനിക്ക് ഭയങ്കര അത്ഭുതമുണ്ടാക്കി. ഞാന്‍ തന്നെ റിവ്യൂസില്‍ തൂക്കി വിട്ടവര്‍ മെസേജ് അയച്ചു. അത് അപ്രതീക്ഷിതമായിരുന്നു. ഇത്രയും ആളുകള്‍ നമ്മളെ അംഗീകരിക്കുന്നുണ്ടല്ലോ എന്ന തിരിച്ചറിവായിരുന്നു. മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന സമയം വിളിക്കുകയും മെസേജ് അയക്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് പറയുകയും ചെയ്തു. ഒന്നും രണ്ടും പേരല്ല. നൂറ് കണക്കിന് ആളുകള്‍ മെസേജ് അയച്ചു'' എന്നാണ് അശ്വന്ത് പറയുന്നത്.

പിന്നാലെ മെസേജ് അയച്ചവരുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അശ്വന്ത് താരങ്ങളുടെ പേര് പങ്കുവച്ചത്. ''ഷൈന്‍ ടോം ചാക്കോ. അദ്ദേഹം ഒരു വാചകം കൂടിയിട്ടു. അദ്ദേഹത്തിന്റെ അച്ഛന്‍ ഈയ്യടുത്താണല്ലോ മരിച്ചത്. അച്ഛന്‍ മരിക്കുന്നതിന്റെ വേദന എനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. ഷൈന്‍ ടോമിനെ ഞാന്‍ സ്ഥിരം വിമര്‍ശിക്കാറുണ്ട്. അദ്ദേഹം എനിക്കൊരു കുറേ ബൈറ്റ്‌സ് കൊടുക്കുകയും ചെയ്തിട്ടുള്ള ആളാണ്. അങ്ങനെ കുറേ പേര്‍'' അശ്വന്ത് പറയുന്നു.

''ഉന്നത സ്ഥാനത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുമുണ്ട് അക്കൂട്ടത്തില്‍. അവര്‍ക്കൊക്കെ എന്നെ അറിയാമെന്നു പോലും ഞാന്‍ മനസിലാക്കുന്നത് അപ്പോഴാണ്. രാഷ്ട്രീയക്കാരും മെസേജ് അയച്ചു. അത് എനിക്കൊരു തിരിച്ചറിവുണ്ടാക്കി. സമൂഹത്തില്‍ നമ്മളെ അംഗീകരിക്കുന്ന കുറേ ആളുകളുണ്ട്'' രണ്ട് വര്‍ഷമായി അച്ഛനും അമ്മയും എന്റെ കൂടെയായിരുന്നു താമസം. അച്ഛന് പ്രമേഹമായിരുന്നു. അച്ഛന്‍ ദുര്‍ബലനാകുന്നത് ഞാന്‍ കാണുന്നുണ്ട്. മരിക്കുമെന്ന് മനസിലായിരുന്നു. പക്ഷെ ആ പ്രോസസ് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

''അച്ഛന്‍ മരിക്കുന്നതിന് മുമ്പ് ചെയ്ത വിഡിയോ ശ്രീനിവാസന്‍ മരിച്ചതിനെക്കുറിച്ചാണ്. ധ്യാന്‍ എനിക്ക് മെസേജ് അയച്ചിരുന്നു. നമ്മള്‍ തുല്യ ദുഃഖിതരായല്ലേ ബ്രോ, സ്‌ട്രോങായി നില്‍ക്കണം എന്നു പറഞ്ഞ്. ശ്രീനിവാസന്‍ മരിച്ച സമയത്ത് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയിച്ചിരുന്നു. കുറച്ച് ദിവസം കഴിഞ്ഞാണ് അദ്ദേഹം ഇതറിയുന്നത്. നമ്മള്‍ പുറമെ കാണുന്നത് പോലെയല്ല ആളുകള്‍. നമ്മളെ സീരിയസായും എമ്പതറ്റിക് ആയും എടുക്കുന്ന ആളുകളുണ്ട്'' എന്നും അശ്വന്ത് കോക്ക് പറയുന്നു.

Dhyan Sreenivasan and Shine Tom Chacko messaged Aswanth Kok when he lost his father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസ്റ്റര്‍ ട്രെയിനര്‍, പരിശീലിപ്പിച്ചത് നൂറിലേറെ യുവാക്കളെ; പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലകന്‍ മൊയ്തീന്‍കുട്ടി അറസ്റ്റില്‍

ഈ ചൂടത്ത് നല്ലൊരു സംഭാരമായാലോ?

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

മലയാളികളുടെ പ്രിയപ്പെട്ട ബീഫ്, ​ഗുണവും ദോഷവും അറിഞ്ഞു കഴിക്കാം

'ചത്താ പച്ച'യും 'പാതിരാത്രി'യും; ഈ വാരാന്ത്യം ഒടിടിയിൽ ആഘോഷമാക്കാം

SCROLL FOR NEXT