'മോഹന്‍ലാലും ആന്റണിയും ആനയും പാപ്പാനും പോലെ; ആ ബന്ധം എന്നും നിലനില്‍ക്കട്ടെ': ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ ഒരു ശക്തിയാണ്. മനുഷ്യഗണത്തില്‍ പെടുത്താന്‍ പറ്റില്ല
Mohanal , Antony Perumbavoor, Gokulam Gopalan
Mohanal , Antony Perumbavoor, Gokulam Gopalan
Updated on
1 min read

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ആനയും പാപ്പാനും പോലെയാണെന്ന് നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍. ആനയെ തളയ്ക്കാന്‍ പാപ്പാന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. നിവിന്‍ പോളി നായകനായ പ്രതിഛായ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലന്‍.

Mohanal , Antony Perumbavoor, Gokulam Gopalan
'സാരി മാറ്റുന്നതു പോലെയെന്ന് മകൻ ചോദിക്കുമ്പോൾ ഞാൻ എന്ത് പറഞ്ഞു കൊടുക്കണം ?, ഉപദ്രവിക്കരുത്; ഞങ്ങൾ ജീവിച്ച് പൊയ്ക്കോട്ടേ'

മോഹന്‍ലാല്‍ ഒരു ശക്തിയാണെന്നും അദ്ദേഹത്തെ മനുഷ്യഗണത്തില്‍ പെടുത്താന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലും ആന്റണിയും തമ്മില്‍ വലിയ ഐക്യമാണെന്നും ആ ബന്ധം എന്നും നിലനില്‍ക്കട്ടേയെന്ന് ആശംസിക്കുന്നതായും ഗോകുലം ഗോപാലന്‍ പറയുന്നു.

Mohanal , Antony Perumbavoor, Gokulam Gopalan
'ആ അവസ്ഥയിലാണ് ഞാന്‍; അമ്മയുടെ കണ്ണിൽ എനിക്ക് ആ സന്തോഷം കാണാമായിരുന്നു'

''മോഹന്‍ലാല്‍ ഒരു ശക്തിയാണ്. മനുഷ്യഗണത്തില്‍ പെടുത്താന്‍ പറ്റില്ല. സൂര്യ ഭഗവാനെപ്പോലെ അദ്ദേഹം തിളങ്ങുകയാണ്. അതേക്കുറിച്ച് വര്‍ണ്ണിക്കാനൊന്നും ഞാനില്ല. എത്രയോ ആളുകള്‍ വര്‍ണ്ണിച്ചു കഴിഞ്ഞിരുന്നു. 40 കൊല്ലം മുന്നേയാണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. മദ്രാസില്‍ വച്ച്. അദ്ദേഹം അഭിനയച്ചു തുടങ്ങുന്ന സമയമാണ്. അന്ന് അറിയില്ലായിരുന്നു, പിന്നെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. നല്ലൊരു കലാകാരനായി വളരുമെന്ന് അന്ന് തന്നെ മനസിലായിരുന്നു'' എന്നാണ് ഗോകുലം ഗോപാലന്‍ പറയുന്നത്.

''അതിന്റെ കൂടെ തന്നെ ഒരാളുണ്ട്. ആന്റണി. അതൊരു ആന പാപ്പാനാണ്. ആനയെ തെളിക്കണമെങ്കില്‍ പാപ്പാന് മാത്രമേ സാധിക്കുകയുള്ളൂ. മറ്റാര്‍ക്കും അടുത്തു പോകാനാകില്ല. എന്നെ സംബന്ധിച്ച് ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ് അവരുടേത്. വലിയ ഐക്യമാണ് അവര്‍ക്കിടയിലുള്ളത്. ആ ബന്ധം എന്നും നിലനില്‍ക്കട്ടെ. അതില്‍ നിന്നും നമുക്ക് പലതും ലഭിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്നും ഗോകുലം ഗോപാലന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ വരവോടെയാണ് മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കമുണ്ടാകുന്നതെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും പറഞ്ഞിരുന്നു. ആന്റണി വന്നതോടെ മോഹന്‍ലാലിന് നല്ല സിനിമകളും സാമ്പത്തിക അച്ചടക്കവുമുണ്ടായി. മോഹന്‍ലാല്‍ കലാകാരനാണ്, കച്ചവടക്കാരനല്ലെന്നും സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു.

Summary

Gokulam Gopalan compares Mohanal and Antony Perumbavoor to elephant and it's mahout.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com