Navya Nair, Dhyan Sreenivasan 
Entertainment

'ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം'; ധ്യാന്റെ പ്രസംഗം കേട്ട് ചിരിടയക്കാനാകാതെ നടി

ദൈവം ചില ആഗ്രഹങ്ങള്‍ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വാക്കുകള്‍ കൊണ്ട് ഏത് സദസിനേയും കയ്യിലെടുത്താന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളേക്കാള്‍ ധ്യാനെ താരമാക്കിയത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിക്കും. ഉരുളയ്ക്ക് ഇപ്പേരി പോലെ കൗണ്ടറടിച്ച് കയ്യടി നേടുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്.

ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ പ്രസംഗം.

''ദൈവം ചില ആഗ്രഹങ്ങള്‍ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്. എന്റെ ഇന്റര്‍വ്യു ജീവിതം ആരംഭിക്കുന്നത് നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്കിപ്പോള്‍ കല്യാണം കഴിക്കാനായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. എങ്കില്‍ പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം'' എന്നാണ് ധ്യാന്‍ പറയുന്നത്.

നടന്‍റെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന നവ്യ പൊട്ടിച്ചിരിക്കുകയാണ്. നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാന്‍ പറയുന്ന പഴയ വീഡിയോ പണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചില്‍. ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധ്യാന്‍ നവ്യ നായരെക്കുറിച്ച് പറഞ്ഞത്.

Dhyan Sreenivasan asks Navya Nair to come wearing saree when he becomes CM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

ഇഴയില്ല, ഇനി ഐആര്‍സിടിസി വെബ്സൈറ്റ് 'പറക്കും'; വേഗത്തില്‍ ടിക്കറ്റ് എടുക്കാം

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

'മുഖ്യമന്ത്രി ഇനി എന്നെ കാണുക ഫോട്ടോയിലാവും'! കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍, അടിസ്ഥാനരഹിതമെന്ന് സതീശന്‍

വരുന്നു കുറഞ്ഞ വിലയ്ക്ക് ബ്രെസ്സ, എന്‍ജിനില്‍ മാറ്റം; ബുക്കിങ് ആരംഭിച്ചു, അറിയാം ഫീച്ചറുകള്‍