'ഇരുവരും ഒരുമിച്ച് തിയറ്റർ കത്തിക്കാനുള്ള ടെൻഡർ എടുത്തെന്നാ തോന്നുന്നേ!' അനിരുദ്ധിനൊപ്പം വേടൻ; ആവേശത്തിൽ ആരാധകർ

അരുണ്‍ മാതേശ്വരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിസി'
Anirudh Ravichander, Vedan
Anirudh Ravichander, Vedanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഏറെ ആരാധകരുള്ള യുവസം​ഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. തിയറ്ററിൽ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തുന്ന തരത്തിലുള്ള ബിജിഎമ്മും പാട്ടുകളുമാണ് അനിരുദ്ധ് ഒരുക്കുന്നത്. ഹിറ്റ് മ്യൂസിക് ഡയറക്ടറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് റാപ്പർ വേടൻ (ഹിരൺ​ദാസ് മുരളി).

അനിരുദ്ധും വേടനും ഒന്നിച്ചുള്ള പാട്ട് വരാൻ പോകുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അനിരുദ്ധിനൊപ്പം സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രമാണ് വേടൻ പങ്കുവച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിന് അനിരുദ്ധ് ക്യാപ്ഷനൊന്നും നൽകിയിട്ടുമില്ല. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ എക്സൈറ്റിങ് കോമ്പോ ഒന്നിക്കുന്നത് എന്നാണ് സൂചന.

'കേരളവും തമിഴ്നാടും ഒരുമിച്ച് കത്തിക്കാനുള്ള ടെൻഡർ എടുത്തെന്ന തോന്നുന്നേ..', 'എന്തോ വലുത് വരാൻ ഉണ്ട്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 'റോക്കി'യും 'ക്യാപ്റ്റന്‍ മില്ലറു'മൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിസി'. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകന്‍.

വാമിഖ ഗബ്ബിയാണ് നായിക. ലോകേഷിന്‍റെ നായക കഥാപാത്രമായ ദേവദാസും വാമിഖയുടെ ചന്ദ്രയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ടൈറ്റിലായ ഡിസി ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷനും ഇമോഷനും ഡ്രാമയും ഒക്കെ ചേരുന്ന ഒരു ചിത്രമാവും ഇതെന്ന സൂചന തരുന്നതായിരുന്നു ട്രെയ്‍ലര്‍. വേടന്‍ തമിഴ് സിനിമയില്‍ ഇതിന് മുന്‍പും പാടിയിട്ടുണ്ട്.

ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'ബൈസണ്‍ കാലമാടന്‍' എന്ന ചിത്രത്തിലായിരുന്നു ഇത്. വേടനും അറിവും ചേര്‍ന്ന് പാടിയ റെക്ക റെക്ക എന്ന ഗാനം ചാര്‍ട്ട് ടോപ്പര്‍ ആയിരുന്നു. നിവാസ് കെ പ്രസന്ന ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. തമിഴില്‍ ഏറെ ആസ്വാദകരെ നേടാന്‍ വേടന് ഈ ഗാനത്തിലൂടെ സാധിച്ചിരുന്നു.

Anirudh Ravichander, Vedan
മനസ് മരവിച്ച് വേദിയില്‍, പാട്ട് മുറിഞ്ഞ് ശ്വേത; എന്തുകൊണ്ട് ജാനകിയമ്മയെ കാണാന്‍ വന്നില്ല? മറുപടി നല്‍കി ഗായിക
Anirudh Ravichander, Vedan
അര്‍ബുദവുമായി പോരാട്ടത്തിലെന്ന് 'കുബേരന്‍' നായിക; കീമോയ്ക്കിടയിലും ചിരി വിടാതെ ഉമ ശങ്കരി; കഠിനമായ നാളുകളെന്ന് താരം
Anirudh Ravichander, Vedan
'സ്‌നേഹം അളക്കേണ്ടത് കണ്ണുനീര്‍ കൊണ്ടല്ല; മുത്തശ്ശിയിപ്പോള്‍ ചേച്ചിയ്‌ക്കൊപ്പം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ജാനകിയുടെ പേരക്കുട്ടി
Summary

Rapper Vedan share a photo with Anirudh Ravichander.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com