Vijay, Dhyan Sreenivasan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മുഖ്യമന്ത്രി വിജയ് ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാ'; ധ്യാനിന്റെ പഴയ വിഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഇപ്പോള്‍ ഈ വിഡിയോയും തമിഴകം ഏറ്റെടുത്തിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം വലിയ ചർച്ചയ്ക്കാണ് വഴി വെച്ചത്. താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ധ്യാനിന്റെ ഈ പരാമർശം തമിഴ്നാട്ടിലടക്കം പ്രതിഷേധങ്ങൾക്ക് കാരണമായി. നടനെതിരെ സൈബർ ആക്രമണങ്ങൾക്കും കാരണമായി മാറി.

എന്നാല്‍ ഇതാദ്യമായല്ല ധ്യാന്‍ ഈ തമാശ പറയുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്​നാട് മുഖ്യമന്ത്രി വിജയ്​യെ പറ്റി ധ്യാന്‍ നടത്തിയ ഒരു പരാമര്‍ശം വീണ്ടും എയറിലായിരിക്കുകയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയാല്‍ ധ്യാന്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണ് എന്ന അവതാരകയുടെ ചോദ്യത്തിനുള്ള താരത്തിന്‍റെ മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത്.

"ഞാന്‍ 'അമ്മ'യുടെ പ്രസിഡന്‍റാവാന്‍ നിൽക്കുകയാണ്. അതിന് ശേഷമേ മുഖ്യമന്ത്രി ആകൂ. ആദ്യം പ്രസിഡന്‍റാവും. അത് കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫ് വിജയ് എന്‍ഡ്രും നാന്‍ എന്ന് പറഞ്ഞ് വരും. പുള്ളി ചെയ്തതൊന്നും ഞാന്‍ ചെയ്യില്ല, അതൊക്കെ മോശമാണ്".- എന്നാണ് ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഇപ്പോള്‍ ഈ വിഡിയോയും തമിഴകം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്നത് ധ്യാന്‍ നിര്‍ത്തുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ ധ്യാനിനെ കുറ്റപ്പെടുത്തുന്നത്. മിണ്ടാതിരിക്കുന്നതാണ് ധ്യാനിന് നല്ലതെന്നും പരിധി വിട്ട് സംസാരിക്കരുതെന്നും ആരാധകര്‍ പറയുന്നു.

നേരത്തെ വൈറലായ ധ്യാന്‍ ശ്രീനിവാസന്റെ സിഎം ട്രോള്‍ തമിഴകത്തും ട്രെന്‍ഡിങ്ങായിരുന്നു. നിരവധി തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ ധ്യാന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തതോടെ സിഎം ട്രോള്‍ തമിഴ് നാട്ടിലും വൈറലായി.

Dhyan Sreenivasan CM Vijay remark old video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോര്‍ഡിന് തുടരാം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം