

അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. താൻ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കുറിച്ചാണ് വിഡിയോയ്ക്കൊപ്പം അനുപമ കുറിച്ചിരിക്കുന്നത്. ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്.
"ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളൂ. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. എന്റെ ജീവിതം ഞാൻ തിരഞ്ഞെടുക്കുന്നു. ഇനി മുതൽ പേടിക്കോ അനുവാദം വാങ്ങലിനോ ഞാൻ ഇടം നൽകില്ല.
ഞാൻ മാത്രം, എന്നിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തി, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതവുമായി പ്രണയത്തിലായി. വളരെക്കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്... വളരെക്കാലമായി എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒന്ന്. നിങ്ങളെയെല്ലാം ഞാൻ സ്നേഹിക്കുന്നു. എന്നോടൊപ്പം നിന്നതിനും, എന്നിൽ വിശ്വസിച്ചതിനും, എന്റെ ജീവിതത്തിൽ ഇത്രയധികം സ്നേഹം നിറച്ചതിനും നന്ദി.
ഞാൻ ഇതേക്കുറിച്ച് മുൻപ് പറഞ്ഞിട്ടില്ലെങ്കിൽ, ദയവായി അറിയുക, എനിക്ക് എല്ലായ്പ്പോഴും അത് അനുഭവപ്പെട്ടിട്ടുണ്ട്. ഓരോ മെസേജും, ഓരോ പ്രാർഥനയും, ഓരോ ഔൺസ് ദയയും എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തിച്ചേർന്നു. നന്ദി, പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തിരികെ നയിച്ചതിന്. ഇവിടെയാണ് സുഖം.
ഇവിടെയാണ് സ്വാതന്ത്ര്യം. ഇതാ ഞാൻ എന്നെ തന്നെ തിരഞ്ഞെടുക്കുന്നു. ഇതാ, ഒടുവിൽ, പൂർണമായും, ക്ഷമാപണമില്ലാതെ എന്റേതായ ഒരു ജീവിതം".- അനുപമ കുറിച്ചു. സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിനോട് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ച അനുപമ നേരത്തെ തനിക്കിത് തുറന്ന് പ്രകടിപ്പിക്കാനുള്ള അനുവാദമില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു.
"ശ്ശോ!!!!!! ഫോട്ടോ പങ്കുവച്ചതിൽ ക്ഷമിക്കണം. അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ... പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാകും".- എന്നാണ് തന്റെ ചിത്രങ്ങൾക്കൊപ്പം അനുപമ കുറിച്ചത്.
സോഷ്യൽ മീഡിയ മാനേജിങ്ങിനെയോ ഏജൻസിയോയോ അല്ലെങ്കിൽ വ്യക്തി ജീവിതത്തിലെ എന്തെങ്കിലും കാര്യത്തെയോ കുറിച്ചാണോ അനുപമ പറയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അനുപമയും നടൻ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ബന്ധത്തിലെ വിള്ളലുകൾ ആണോ എന്ന് വരെ ചിലർ കമന്റിൽ സംശയമുന്നയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates