ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്കൊപ്പം അഭിനയിച്ച നടനെ തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. അയര്‍ലന്ഡില്‍ വച്ച് നടന്ന പരിപാടിയിക്കിടെയായിരുന്നു സംഭവം. വേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്യാന്‍. സംസാരത്തിനിടെ സദസില്‍ ഇരുന്നിരുന്ന സഹതാരം ശ്രദ്ധയില്‍ പെട്ടു. നാട്ടില്‍ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാന്‍ ചോദിച്ചു.
ആരെന്ന് പറഞ്ഞാല്‍ നൂറ് യൂറോ തരാമെന്നായിരുന്നു സഹതാരത്തിന്റെ മറുപടി.പിന്നാലെ തന്നെ ധ്യാന്‍ ആരാണെന്ന് പറഞ്ഞു. ഒരേ മുഖത്തില്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നതല്ലേ എന്ന് ധ്യാന്‍ ചോദിച്ചതും കയ്യടി ഉയരുകയായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖത്തില്‍ ഒപ്പം അഭിനയിച്ച ഉണ്ണി കാര്‍ത്തികേയനായിരുന്നു ആ സഹതാരം. പിന്നീട് വേദിയ്ക്ക് പുറത്ത് വച്ച് ധ്യാനെ കാണുകയും സംസാരിക്കുകയും ചെയ്തു ഉണ്ണി. ഈ കുടിക്കാഴ്ചയെ കുറിച്ചുള്ള ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെയാണ്:
'ഒരേമുഖം' എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓര്‍ഗാനിക്ക് ആയി ഉണ്ടായ ഒരു റീയുണീയന്‍ ആണ്. പ്ലാന്‍ഡ് അല്ല.. അയര്‍ലണ്ടിലെ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്ന് ധ്യാന്‍ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സര്‍പ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യന്‍ എന്നെ ഓര്‍ക്കുന്നല്ലോ.
മറന്നുകാണും എന്നാണ് ഞാന്‍ കരുതിയത്. നന്ദിയുണ്ട് ധ്യാന്‍കുട്ടാ. ഒരു റീ-എന്‍ട്രി തന്നതിന്. ശരിക്കും ഒരു റീ-എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതും (അത് എന്താണെന്നു പിന്നീട് പറയാം ) സ്റ്റേജില്‍ ഉണ്ടായിരുന്ന ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ രഞ്ജി (മിഖായേല്‍ ഫോട്ടോഗ്രഫി) എടുത്തു അയച്ചു തന്ന വീഡിയോ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates