എംഎല്‍എ ആകാനുള്ള തീരുമാനം തെറ്റായിപ്പോയോ? വൈകാരികാനുഭവം പങ്കിട്ട് രമേഷ് പിഷാരടിയുടെ മറുപടി

ഈ കേട്ടത് സത്യമാണോ നുണയാണോ! അവരത് കേട്ട് ഇമോഷണലായി കരഞ്ഞു
Ramesh Pisharody
Ramesh Pisharody
Updated on
2 min read

നടനില്‍ നിന്നും എംഎല്‍എയായി മാറിയിരിക്കുകയാണ് രമേഷ് പിഷാരടി. എംഎല്‍എ ആവുകയെന്നത് തെറ്റായ തീരുമാനം ആണോ എന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്നാണ് രമേഷ് പിഷാരടി പറയുന്നത്. അത്തരം ചോദ്യങ്ങള്‍ക്കുള്ള രമേഷ് പിഷാരടിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തനിക്കുണ്ടായൊരു അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു പിഷാരടിയുടെ മറുപടി. ആ വാക്കുകളിലേക്ക്;

Ramesh Pisharody
'സിവിക് സെന്‍സ് എന്നൊന്നുണ്ട്, ചന്തുവിന് കയര്‍ത്ത് സംസാരിക്കേണ്ടി വന്നത് സങ്കടക്കാഴ്ച'; മഞ്ജു വാര്യര്‍ പറയുന്നു

വളരെ സജീവമായി നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പല കാര്യങ്ങള്‍ക്കും ആള്‍ക്കാര്‍ എന്നെ വിളിക്കും. വണ്ടിയിടിച്ച് പട്ടി ചത്തു കിടക്കുന്നുണ്ട്, അടിയന്തരമായി എംഎല്‍എ ഇടപടണമെന്നത് മുതല്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വരെ വിളിക്കും. ഇതിനെല്ലാം നമ്മളാല്‍ കഴിയുന്ന വിധം ഇടപെടുന്ന സാഹചര്യത്തില്‍ പലരും ചോദിക്കാറുണ്ട്, എംഎല്‍എ ആവുകയെന്നത് ശരിയായ തീരുമാനം ആയിരുന്നുവോ എന്ന്. ഇങ്ങനെ മാറേണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന്. കാരണം ഇതിലൂടെ കിട്ടുന്ന ശത്രുക്കളുടെ എണ്ണം വളരെ കൂടുതലാണ്. നമ്മള്‍ ആക്രമിക്കപ്പെടും. സൈബറിടങ്ങളില്‍ കൂടെയോ അല്ലാതെയോ ആക്രമിക്കപ്പെടും.

ഒരു കഥ പറയാം, കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരു ഭാര്യയും ഭര്‍ത്താവും കടന്നുവരികയാണ്. മധ്യവയസ് കടന്ന് വാര്‍ധക്യത്തിലേക്ക് കടന്നു. അവരുടെ മകന്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷം കോമയില്‍ കിടപ്പിലായിരുന്നു. ചികിത്സിച്ചുവെങ്കിലും മകന്‍ നഷ്ടപ്പെട്ടു. പണവും വീടും ഇല്ലാതായി. സ്ഥലവും ഇല്ല. അവര്‍ അവരുടെ വേദന എന്നോട് പറഞ്ഞു. എനിക്കുള്ള പരിചയങ്ങള്‍ വച്ച് നിങ്ങള്‍ക്ക് സ്ഥലം വാങ്ങിത്തരാന്‍ പറ്റുമോ എന്ന് നോക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു.

അവരിത് പറയുമ്പോള്‍ പിന്നില്‍ നിന്നിരുന്നത് എന്നെ കല്യാണം വിളിക്കാന്‍ വന്ന ഒരാളാണ്. അദ്ദേഹം പെട്ടെന്ന്, ഇവര്‍ക്ക് ഞാന്‍ മൂന്ന് സെന്റ് സ്ഥലം കൊടുക്കാം എന്ന് പറഞ്ഞു. അത് കേട്ടതും ഇവര്‍ ഈ കേട്ടത് സത്യമാണോ നുണയാണോ എന്താണ് ഈ കേള്‍ക്കുന്നത് എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്. അവരത് കേട്ട് ഇമോഷണലായി കരഞ്ഞു. മകന്റെ വിവാഹത്തോടനുബന്ധിച്ച് ഇവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം ഞാന്‍ കൊടുത്തേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഈ നിമിഷം സ്‌ക്രിപ്‌റ്റെഴുതി ഷൂട്ട് ചെയ്യുമ്പോള്‍ കിട്ടുന്ന സുഖമല്ല ഇത് കാണുമ്പോള്‍ കിട്ടുന്ന സുഖം. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ സൈക്കിള്‍ കടയുടെ ഉദ്ഘാടനത്തിന് പോകുമ്പോള്‍ രണ്ട് സൈക്കിള്‍ കുട്ടികള്‍ക്ക് കൊടുക്കുമോ എന്നും തുണിക്കയുടെ പരിപാടിയ്ക്ക് പോയാല്‍ ഓണത്തിന് 250 സാരി കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ഞാനിപ്പോള്‍ ചോദിക്കും. അത്യാവശ്യം കിട്ടുന്നൊക്കെയുണ്ട്.

Ramesh Pisharody
വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറാണെന്ന് വിമര്‍ശകര്‍; അച്ഛന്റെ ചെരിവ് നേരയാക്കാന്‍ പോയിട്ട് എന്തായി? എന്ന് മറുപടി
Ramesh Pisharody
'ദീപികയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല, അന്ന് അവള്‍ ആരുമല്ല, ഞാനായിരുന്നു താരം'; വിഡിയോയില്‍ മുന്‍ കാമുകന്‍
Ramesh Pisharody
'അലാവുദ്ദീന്‍റെ അത്ഭുത വിളക്ക് കിട്ടിയത് പോലെ'; ഫഹദിന്‍റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ; റിലീസ് തിയ്യതി പുറത്ത്
Summary

Ramesh Pisharody talks about becoming MLA. answers whether his decision to join politics a mistake?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com