ധ്യാന്‍ എഫ് വിഡിയോയില്‍ 
Entertainment

'ഇപ്പോള്‍ത്തന്നെ ഫാമിലി ഗ്രൂപ്പില്‍നിന്നു പുറത്തായി, ഇനി കുറച്ചുനാള്‍ അഭിമുഖമൊന്നും ഇല്ല'

ഇങ്ങനെപോയാല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇനി കുറച്ച് നാളത്തേക്ക് അഭിമുഖം കൊടുക്കില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. 'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയുടെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക് ലൈവിലൂടെ പങ്കുവയ്ക്കുമ്പോഴാണ് ധ്യാനിന്റെ പ്രഖ്യാപനം. 

''ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടില്‍നിന്നുള്ള മുന്നറിയിപ്പ്. അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല. 

ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്. ഇതുവരെ കൊടുത്ത അഭിമുഖത്തില്‍ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാന്‍ പറയുമോ എന്ന് അവര്‍ക്ക് പേടി. വാട്ട്‌സാപ്പ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഞാന്‍ പുറത്താണ്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ ചേര്‍ക്കും. അപ്പോള്‍ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുെകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകള്‍ ഒക്കെ ഇനി സിനിമയിലൂടെ പറയാം.'' ധ്യാന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT