മമ്മൂട്ടി/ ഫെയ്സ്ബുക്ക്, ധ്യാൻ ശ്രീനിവാസൻ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഒറ്റ വർഷം 34 പടം, എന്റെ റെക്കോർഡ് നീ ബ്രേക്ക് ചെയ്യുമോ?': ധ്യാനിനോട് മമ്മൂട്ടിയുടെ ചോദ്യം

ഒരു വർഷം 34 സിനിമ ചെയ്ത തന്റെ റെക്കോർഡ് നീ തകർക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചെന്നാണ് ധ്യാൻ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വൻ ഹിറ്റാണ്. ഇപ്പോൾ ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാനെത്തിയപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വർഷം 34 സിനിമ ചെയ്ത തന്റെ റെക്കോർഡ് നീ തകർക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചെന്നാണ് ധ്യാൻ പറഞ്ഞത്. 

ഞാൻ ജയിലർ ഷൂട്ട് ചെയ്യുമ്പോൾ, അപ്പുറത്ത് നൻപകൽ നേരത്തു മയക്കത്തിന്റെ ചിത്രീകരണം നടക്കുകയാണ്. കുറച്ചുദിവസമായി മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ട് എന്നറിയാം. പക്ഷേ ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണല്ലോ, എനിക്ക് അദ്ദേഹത്തെ കാണാൻ സമയം കിട്ടുന്നില്ല. അവൻ അപ്പുറത്ത് ഉണ്ടായിട്ടും ഇത്രയും ദിവസമായി എന്നെ കാണാൻ വന്നില്ലല്ലോ എന്ന് വിചാരിക്കുന്നുണ്ടാകുമെന്ന് കരുതുന്നുണ്ടാകും. അവർ 28 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു പോയി, ഞാൻ 42 ദിവസത്തെ ചിത്രീകരണവുമായി വലിയ തിരക്കിലാണ്. ഒരു ദിവസം രാത്രി എന്നെ നിർമാതാവ് ആന്റോ ചേട്ടൻ മമ്മൂട്ടി അങ്കിളിന്റെ അടുത്ത് വിളിച്ചു കൊണ്ടുപോയി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലനിന്നു പോകുന്നതിന്റെ കാരണക്കാരൻ ആയ വ്യക്തിയെ ദാ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നോട് മമ്മൂട്ടി അങ്കിൾ ചോദിച്ചു, ‘‘ഈ വർഷം എത്ര സിനിമയായി?’’. ഞാൻ പറഞ്ഞു ഒരു 8 എണ്ണം ആയി. അദ്ദേഹം പറഞ്ഞു, ‘‘84ലോ 86ലോ മറ്റോ എനിക്കൊരു റെക്കോർഡ് ഉണ്ടായിരുന്നു, 34 പടം അഭിനയിച്ചതിന്റെ, ആ റെക്കോർഡ് നീ ബ്രേക്ക് ചെയ്യുമോ?’’. ‘‘ഞാൻ ശ്രമിക്കുന്നുണ്ട്. ഐ വിൽ ട്രൈ മൈ ബെസ്റ്റ്’’ എന്നായിരുന്നു എന്റെ മറുപടി.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. 

കൊറോണ കമ്മിറ്റ്മെന്റ്സായാണ് താൻ സിനിമ ചെയ്യുന്നത് എന്നാണ് ധ്യാൻ പറയുന്നത്. കൊറോണയുടെ സമയത്ത് എനിക്ക് കുറച്ച് ആകുലതകൾ ഉണ്ടായിരുന്നു. ഇനി സിനിമ ഉണ്ടാകില്ലേ എന്നു വരെ ചിന്തിച്ചു. ആ സമയത്ത് ഞാൻ കുറേ സിനിമകളില്‍ കരാർ ഒപ്പിട്ടു. ആ കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീർത്തുകൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നിൽ ബന്ധപ്പെട്ടു നിൽക്കുന്നവരുടേതുമായ സിനിമകളാണത്. മിക്കതും തുടക്കക്കാരുടെ സിനിമകളാണ്. - ധ്യാൻ പറഞ്ഞു. പുതിയ സിനിമ ‘നദികളിൽ സുന്ദരി യമുനയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ചിത്രത്തിൽ പ്രധാന വേഷത്തിൽ അജു വർ​ഗീസും എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT