ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് തേവർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൊള്ളാച്ചിയിൽ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും. ധ്യാനിനൊപ്പം ഡോ റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥയാണ് ചിത്രം പറയുന്നത്.
ഫാൻ്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, മേജർ രവി, ദേവൻ, ഷാജു ശ്രീ ധർ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുനിൽ സുഖദ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, ശിവജി ഗുരുവായൂർ, കപോതൻ ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു.
ഹൊറയ്സൺ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എൽദോ ഐസക് നിർവ്വഹിക്കുന്നു. സംഗീതം- ഔസേപ്പച്ചൻ, എഡിറ്റർ- ആയൂബ് ഖാൻ, ആർട്ട് ഡയറക്ടർ -സജിത്ത് മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ- ജബ്ബാർ മതിലകം,
പ്രോജക്ട് ഡിസൈനർ- ഹംസ ദേശമംഗലം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രസാദ് യാദവ്, കോസ്റ്റ്യൂം ഡിസൈനർ-സുകേഷ് താനൂർ,മേക്കപ്പ്-മഹേഷ് ചേർത്തല,സ്ക്രിപ്റ്റ് അസോസിയേറ്റ്-ബിനു കുമാർ എസ്,
കൊറിയോഗ്രാഫി- കുമാർ ശാന്തി, ആക്ഷൻ-തവ്സിരാജ്, ബ്രൂസിലി രാജേഷ്, ഫിനാൻസ് കൺട്രോളർ- വിവേക് ശ്രീ കാർത്തികേയൻ, ഫിനാൻസ് മാനേജർ- മുരുകേശൻ കൽപ്പാത്തി, പ്രൊഡക്ഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, സ്റ്റിൽസ്- ഷിബി ശിവദാസ്, പിആർഒ -എ എസ് ദിനേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates