ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ'; പരിഹാസവുമായി ധ്യാൻ ശ്രീനിവാസൻ, വിമർശനം

'പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ടൻ ധ്യാൻ ശ്രീനിവാസന്റെ മീ ടൂവിനെക്കുറിച്ചുള്ള പരാമർശം സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. താരത്തിന്റെ പുതിയ അഭിമുഖത്തിലാണ് മീ ടൂവിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. തന്റെ മീടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുൻപ് ആണെന്നും പണ്ട് അതുണ്ടായിരുന്നെങ്കിൽ പുറത്തിറങ്ങുകപോലും ചെയ്യില്ലായിരുന്നു എന്നുമാണ് ധ്യാൻ പറഞ്ഞത്. 

'പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്'- ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു. 

അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മലയാള സിനിമാ ലോകത്തു നിന്ന് ലൈം​ഗിക അതിക്രമങ്ങൾ പുറത്തുവരുന്നതിനിടെയാണ് ധ്യാൻ മീ ടൂ മൂവ്മെന്റിനെ പരിഹസിക്കുന്നത്. സഹപ്രവർത്തകർ ഇത്തരത്തിൽ മോശം അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ തമാശ പറഞ്ഞു ചിരിക്കുന്നത് ശരിയല്ലെന്നാണ് പ്രധാന വിമർശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT