സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഷാരൂഖ് ഖാന്റേയും അനന്ത് അംബാനിയുടേയും വിഡിയോ. സദ്ഗുരുവുമായി സംസാരിച്ചു കൊണ്ടിരിക്കെ അനന്ത് അംബാനി അരികില്‍ നിന്നിരുന്ന ഷാരൂഖ് ഖാനോട് വിരല്‍ ചൂണ്ടി സംസാരിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയില്‍ നിന്നും സംസാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്കാണ് തിരികൊളുത്തപ്പെട്ടിരിക്കുന്നത്.
അനന്ത് അംബാനി ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത് സദ്ഗുരുവുമായി സംസാരിക്കുകയായിരുന്നു അനന്ത് അംബാനി. ഇതിനിടെ അടുത്ത് നിന്നിരുന്ന ഷാരൂഖ് ഖാന്‍ ഇടപെടാന്‍ ശ്രമിക്കുകയായിരുന്നു. അനന്ത് വിരല്‍ ചൂണ്ടിയാണ് സംസാരിക്കുന്നത്. അനന്തിന്റെ ചുണ്ടനക്കത്തില്‍ നിന്നും അദ്ദേഹം പറഞ്ഞത് മിണ്ടാതിരിക്കൂ എന്നാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം.
മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യയില്‍ നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്‌സ് 2026 ല്‍ വേദിയിലാണ് സംഭവം അരങ്ങേറിയത്. രണ്‍വീര്‍ സിങ് അടക്കം വലിയൊരു താരനിര തന്നെ പരിപാടിക്കെത്തിയിരുന്നു. അമൃത ഫഡ്‌നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷന്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായെത്തുന്നത്. പണത്തിന്റെ പവര്‍ എന്താണെന്ന് ഈ വിഡിയോയില്‍ കാണാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഷാരൂഖ് ഖാനോടുള്ള അനന്ത് അംബാനിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പണത്തിന്റെ ഹുങ്കാണ് അനന്തിനെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം, അനന്ത് അംബാനി ഷാരൂഖ് ഖാനെ അപമാനിച്ചിട്ടില്ലെന്നും വിഡിയോയുടെ ഒരുഭാഗം മാത്രം കണ്ട് അനുമാനത്തിലേക്ക് എത്തരുതെന്നും ചിലര്‍ പറയുന്നു. വിഡിയോയിലുടനീളം ഷാരൂഖും അനന്തും ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമുണ്ടെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates