തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കല്‍ അനുമതി പുനഃപരിശോധിക്കണം; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് കമ്മീഷണറാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്
Thiruparankundram Deepam
തിരുപ്പരൻകുൺട്രം കാർത്തിക ദീപം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മധുരയിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന് മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍. നവംബര്‍ 24-ന് പരമ്പരാഗതമായ 'കാര്‍ത്തിക ദീപം' ഒറ്റത്തവണത്തേയ്ക്ക് തെളിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

Thiruparankundram Deepam
തിരുപ്പരൻകുൺട്രത്ത് കാർത്തിക ദീപം തെളിക്കാം; ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (HR&CE) വകുപ്പ് കമ്മീഷണറാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. മലമുകളിലുള്ള 'ദീപത്തൂണ്‍' (Deepathoon) എന്നറിയപ്പെടുന്ന തര്‍ക്കവിഷയമായ സ്ഥലത്ത് ഇത്തവണത്തേക്ക് മാത്രമാണ് ദീപം തെളിയിക്കാന്‍ അനുമതി നല്‍കി നവംബര്‍ 20 ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തര്‍ക്കവിഷയമായ തൂണില്‍ വിളക്ക് തെളിക്കുന്നതിന് നിലനില്‍ക്കുന്ന ആചാരമൊന്നും അല്ലെന്നും, നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാദിക്കുന്നു. ഈ ആചാരം പരമ്പരാഗതമായി 'ദീപ മണ്ഡപ'ത്തിലാണ് നടത്തിവരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതി വിധിയിലെ പ്രസക്തമായ കണ്ടെത്തലുകള്‍ സ്റ്റേ ചെയ്തുകൊണ്ട്, നവംബര്‍ 24-ലെ ചടങ്ങ് ഒരു പ്രത്യേക സാഹചര്യമെന്ന നിലയില്‍ (ഒറ്റത്തവണത്തേക്ക് മാത്രം) നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.

കല്‍ത്തൂണില്‍ ദീപം തെളിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍, ഈ തീരുമാനം ആ സ്ഥലത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള ആചാരപരമായോ, മതപരമായോ, ഉടമസ്ഥാവകാശപരമായോ ഉള്ള അവകാശങ്ങള്‍ സ്ഥാപിക്കുന്നില്ലെന്നും, ഇത് ഭാവി വര്‍ഷങ്ങളിലേക്ക് ഒരു കീഴ് വഴക്കമായി കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചടങ്ങിന് ക്ഷേത്രത്തിലെ അംഗീകൃത പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂവെന്നും പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Thiruparankundram Deepam
'ഭക്തിയുടെ തിളക്കം', 121 കിലോ സ്വര്‍ണാഭരണങ്ങള്‍ തിരുപ്പതി ഭഗവാന്; വഴിപാടുമായി വ്യവസായി
Thiruparankundram Deepam
ആളുമാറി സല്യൂട്ട്: സുപ്രീം കോടതി ജഡ്ജിയെന്ന് കരുതി അസദുദ്ദീൻ ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകി യുപി പൊലീസ്|VIDEO
Summary

Tamil Nadu moves SC seeking review of one-time nod for Deepathoon lamp lighting at Thiruparankundram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER