Dhruv Vikram ഇൻസ്റ്റ​ഗ്രാം
Entertainment

വയലൻസ് ചെയ്യാനില്ല! 'കിൽ' റീമേക്കിൽ നിന്ന് പിന്മാറി ധ്രുവ് വിക്രം; പിന്നിൽ മാരി സെൽവരാജ് ?

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വയലന്‍സ് ആക്ഷന്‍ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മാരി സെൽവരാജ് ചിത്രം ബൈസണിലൂടെ വീണ്ടും സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടൻ ധ്രുവ് വിക്രം. ബൈസണിലെ നടന്റെ പെർഫോമൻസിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമുണ്ടായിട്ടും തിയറ്ററുകളിൽ വിജയം നേടാൻ ബൈസണ് ആയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രത്തിന് വീണ്ടും സ്വീകാര്യത ലഭിക്കുകയാണ്.

ബൈസൺ റിലീസിന് പിന്നാലെ ധ്രുവ് നായകനായെത്തുന്ന അടുത്ത ചിത്രമേതായിരിക്കും എന്ന രീതിയിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടന്നിരുന്നു. 2023 ൽ സൂപ്പർ ഹിറ്റായി മാറിയ കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനായി എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വയലന്‍സ് ആക്ഷന്‍ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്.

എന്നാൽ ധ്രുവ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരിയറില്‍ ഇതുവരെ ചെയ്ത നാല് സിനിമകളില്‍ രണ്ടെണ്ണം റീമേക്കായിരുന്നു. ഇനിയും റീമേക്കുകളുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് ബൈസണിന്റെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സംവിധായകന്‍ മാരി സെല്‍വരാജിന്റെ ഉപദേശവും മാറി ചിന്തിക്കാന്‍ ധ്രുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ബൈസണ്‍ എന്ന സിനിമ തമിഴിലെ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നും വയലന്‍സ് അധികമുള്ള സിനിമകള്‍ ചെയ്ത് ഇപ്പോഴുള്ള ജനപ്രീതി നഷ്ടപ്പെടുത്തരതെന്ന് മാരി ധ്രുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് കാര്യങ്ങളാണ് റീമേക്കില്‍ നിന്ന് ധ്രുവ് പിന്മാറാന്‍ കാരണമെന്ന് പറയപ്പെടുന്നു.

ധ്രുവിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മഹാന് ശേഷം രണ്ടര വര്‍ഷത്തോളം സമയമെടുത്താണ് ധ്രുവ് ബൈസണ്‍ പൂര്‍ത്തിയാക്കിയത്. കബഡി പരിശീലനവും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും വേണ്ടി താരം വളരെയധികം കഷ്ടപ്പെട്ടിരുന്നു.

Cinema News: Did Dhruv Vikram reject tamil remake of Kill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്

പങ്കാളിക്ക് ക്രൂരമര്‍ദനം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

ത്രില്ലർ സീരിസുമായി പശുപതി; 'കുട്രം പുരിന്ദവൻ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപിയില്‍, ലംപ്‌സമായി മൂന്ന് ലക്ഷം രൂപ; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് പറയുന്നത്

വോട്ടുതേടുന്ന 'മായാവി', സ്ഥാനാര്‍ഥി വൈറല്‍, ട്രോളുകള്‍ക്കു പുല്ലു വില

SCROLL FOR NEXT