ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?'; ഞാനിപ്പോൾ ജയിലിൽ ആണെന്ന് ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസമാണ് വൈറൽ താരമായ വിനീത് ബലാത്സം​ഗക്കേസിൽ അറസ്റ്റിലായത്. ഇയാളെ കാണാൻ ഉണ്ണി മുകുന്ദനെപ്പോലെയാണെന്ന് പറഞ്ഞ് നിരവധി ട്രോളുകളും വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം തന്റെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ട്രോളന് താരം നൽകിയ മറുപടിയാണ്. 

കഴിഞ്ഞ ദിവസമാണ് വൈറൽ താരമായ വിനീത് ബലാത്സം​ഗക്കേസിൽ അറസ്റ്റിലായത്. ഇയാളെ കാണാൻ ഉണ്ണി മുകുന്ദനെപ്പോലെയാണെന്ന് പറഞ്ഞ് നിരവധി ട്രോളുകളും വന്നിരുന്നു. ഇത് വൈറലായതിനു പിന്നാലെയാണ് ഒരു വിരുതൻ താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു എന്നായിരുന്നു കമന്റ്. 

ട്രോളന്റെ ചോദ്യത്തിന് താരം രസകരമായ മറുപടി നൽകി താരം വായടപ്പിക്കുകയായിരുന്നു. 'ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്. നിങ്ങളും ഇങ്ങോട്ട് വരൂ', എന്നാണ് താരം കുറിച്ചത്. എന്തായാലും താരത്തിന്റെ മറുപടിയിൽ ആരാധകർ കയ്യടിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയാണ് ഉണ്ണിമുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നവാ​ഗതനായ അനൂപ് പന്തളമാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന സിനിമ കൂടിയാണിത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT