കരൺ ജോഹർ മക്കൾക്കൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

'എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് വൃത്തികേട് വായിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഹൃദയം തകര്‍ന്നു': കരണ്‍ ജോഹര്‍

'അവര്‍ എന്റെ പ്രായമായ അമ്മയെ ആക്ഷേപിച്ചു. എന്റെ കുട്ടികള്‍ക്ക് അപ്പോള്‍ അഞ്ച് വയസായിരുന്നു'

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം. എന്നാല്‍ കുറച്ചുനാള്‍ മുന്‍പാണ് കരണ്‍ ജോഹര്‍ എക്‌സ് (ട്വിറ്റര്‍) ഉപേക്ഷിച്ചത്. ഇപ്പോള്‍ ട്വിറ്റര്‍ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. തന്റെ മക്കളെക്കുറിച്ചു വരെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് എക്‌സ് ഉപേക്ഷിച്ചത് എന്നാണ് കരണ്‍ ജോഹര്‍ വ്യക്തമാക്കിയത്. 

എന്റെ കുട്ടികളെക്കുറിച്ച് വൃത്തികേടുകള്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്ക സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ഇത്. എന്നെക്കുറിച്ച് എന്തു വൃത്തികേടും പറഞ്ഞോളൂ. അവര്‍ എന്റെ പ്രായമായ അമ്മയെ ആക്ഷേപിച്ചു. എന്റെ കുട്ടികള്‍ക്ക് അപ്പോള്‍ അഞ്ച് വയസായിരുന്നു. ഇനി ഞാന്‍ ട്വിറ്ററിലേക്ക് ഒരുകാര്യത്തിനും തിരിച്ചുവരില്ലെന്ന് തീരുമാനമെടുത്തു. എന്റെ കമ്പനിയ്ക്ക് ട്വിറ്ററില്‍ അക്കൗണ്ടുണ്ട്. ട്വിറ്ററിന്റെ പ്രാധാന്യം എനിക്കറിയാം. പക്ഷേ അവിടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ കുട്ടികളേക്കുറിച്ചും ഒന്നും വായിക്കാന്‍ ആഗ്രഹിക്കുന്നില്ല. പിതാവ് എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയിലും അതെന്റെ ഹൃദയം തകര്‍ക്കും.- കരണ്‍ ജോഹര്‍ പറഞ്ഞു. 

ഇരട്ടക്കുട്ടികളാണ് കരണിനുള്ളത്. വാടക ഗര്‍ഭപാത്രത്തിലൂടെ 2017ലാണ് കരണിന് കുട്ടികള്‍ ജനിച്ചത്. സിംഗിള്‍ പാരന്റാണ് കരണ്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT