Dileep Shankar ഇന്‍സ്റ്റഗ്രാം
Entertainment

'നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയത് പോലെയല്ല അച്ഛാ, ഓരോ ഫോണ്‍കോളും അച്ഛന്റേതാണെന്ന് പ്രതീക്ഷിക്കും; നോവായി ദേവയുടെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

നടന്‍ ദിലീപ് ശങ്കറിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. സീരിയലുകളിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതനായിരുന്നു ദിലീപ് ശങ്കര്‍. ആ വിയോഗത്തിന് ഒരാണ്ട് തികയുമ്പോള്‍ മകള്‍ ദേവ പങ്കുവച്ച കുറിപ്പ് ഹൃദയം തൊടുകയാണ്. അച്ഛനെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് ദേവ പറയുന്നത്. ആ വാക്കുകളിലേക്ക്:

''നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കഴിഞ്ഞൊരു വര്‍ഷം കടന്നുപോയിട്ടില്ല അച്ഛാ. ഓരോ തവണ ഫോണ്‍ ബെല്ലടിക്കുമ്പോഴും അത് നിങ്ങളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിക്കും. ഇതെല്ലാം ഒരു ദുസ്വപ്‌നമായിരുന്നുവെങ്കില്‍!

എത്ര ചെറുതാണെങ്കിലും, ഓരോ ചെറിയ നേട്ടങ്ങളും അറിയിക്കാന്‍ നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും എന്നേക്കാള്‍ ആവേശം നിങ്ങള്‍ക്കായിരിക്കുമല്ലോ. നിങ്ങള്‍ എന്നും എന്നില്‍ ഒരുപാട് അഭിമാനിച്ചിരുന്നു. നിങ്ങള്‍ ചെയ്തിരുന്ന എല്ലാത്തിലും ഞാനത് അനുഭവിച്ചിട്ടുണ്ട്. എന്നെ കാണാന്‍ വേണ്ടി മാത്രം ഒന്നോ രണ്ടോ ദിവസം ഓഫെടുത്ത് നിങ്ങള്‍ വരുമായിരുന്നു. നിങ്ങളില്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും ഇന്ന് വ്യത്യസ്തമാണ്.

നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയതു പോലെയല്ല. ഒട്ടും എളുപ്പമല്ലെങ്കിലും ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ എന്നെ കാണുന്നുണ്ടെന്നും പുഞ്ചിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് ഞാന്‍. നിങ്ങളുടെ ഒരു ഭാഗം ഞാന്‍ എന്നിലും ദിച്ചുവിലും കാണുന്നുണ്ട്. അത് എനിക്ക് ആശ്വാസം നല്‍കുന്നു. എന്നെ കാണാന്‍ നിങ്ങളെപ്പോലുണ്ടെന്ന് ആരെങ്കിലുമൊക്കെ പറയുമ്പോള്‍ എന്റെ മനസ് നിറയും. നിങ്ങളുടെ ഒരു ഭാഗം എപ്പോഴും എനിക്കൊപ്പമുണ്ട്. മിസ് യു അച്ഛാ.. എന്നെന്നും.''

സീരിയലുകളിലൂടെയാണ് ദിലീപ് ശ്രദ്ധ നേടുന്നത്. നിരവധി ഹിറ്റ് പരമ്പരകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. പോയ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ നടനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാഗ്നി എന്ന സീരിയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ദിലീപ്. രണ്ട് ദിവസമായിട്ടും മുറി തുറക്കാത്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് മതൃദേഹം കണ്ടെത്തുന്നത്.

Late actor Dileep Shankar's daughter Deva pens an emotional note. says a days goes without thinking him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമിത ആത്മവിശ്വാസം വിനയായി', തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്‍

Year Ender 2025|ഗവര്‍ണര്‍ക്കു പരിധി വേണ്ട, പക്ഷേ...; പോയ വര്‍ഷം സുപ്രീംകോടതി വിധിച്ചത്

'ശരിക്കുമുള്ള മലര്‍ മിസ് ഇതാ ഇവിടെയുണ്ട്...'; പ്രണയകഥ വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍

IISER Thiruvananthapuram: നോൺ-ടീച്ചിങ് തസ്തികകളിൽ നിരവധി ഒഴിവുകൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 35 lottery result

SCROLL FOR NEXT