'കണ്ടയുടന്‍ എഴുന്നേറ്റ് നില്‍ക്കണം'; അല്ലുവിനെ കാണുമ്പോള്‍ പാലിക്കേണ്ട 42 നിയമങ്ങള്‍ സത്യമോ? ശിവ ഹരിഹരന്‍ പറയുന്നു

ഹാപ്പി മുതല്‍ എല്ലാ മലയാളികളേയും പോലെ ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്.
Siva Hariharan about meeting Allu Arjun
Siva Hariharan about meeting Allu Arjun
Updated on
1 min read

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കിട്ട് യുവനടന്‍ ശിവ ഹരിഹരന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാന്യനും ശാന്തശീലനുമായ നടനാണ് അല്ലു അര്‍ജുന്‍ എന്നാണ് ശിവ പറയുന്നത്. അല്ലുവിനൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവാണ് താരം പങ്കുവെക്കുന്നത്. നേരത്തെ അല്ലുവിനൊപ്പമുള്ള ചിത്രം ശിവ ഹരിഹരന്‍ പങ്കുവച്ചിരുന്നു.

Siva Hariharan about meeting Allu Arjun
'എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം'; ഇഷ്ട നേതാവ് മോദിയെന്ന് താപ്‌സി പന്നു; മറുപടി വൈറല്‍, വിഡിയോ

പിന്നാലെ അല്ലു അര്‍ജുനെ കാണുമ്പോള്‍ പാലിക്കേണ്ട 42 നിയമങ്ങളെക്കുറിച്ച് ചോദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതോടെയാണ് ശിവ ഹരിഹരന്‍ മറുപടിയുമായെത്തിയത്. അല്ലു അര്‍ജുനെക്കുറിച്ച് പ്രചരിക്കുന്നത് വെറും കെട്ടുകഥകളാണെന്നാണ് ശിവ ഹരിഹരന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Siva Hariharan about meeting Allu Arjun
'കോടികൾ ആസ്തിയുണ്ടായിട്ടും ഇപ്പോഴും താമസിക്കുന്നത് ഒറ്റ മുറി ഫ്ലാറ്റിൽ'; കാരണം പറഞ്ഞ് സൽമാൻ ഖാൻ

''ആ 42 നിയമങ്ങളെക്കുറിച്ച് ചോദിച്ച് നിരവധി ആരാധകരാണ് മെസേജുകളയക്കുന്നത്. അത് വെറും മിത്ത് ആണ്. ഞാന്‍ ഒരുമിച്ച് ജോലി ചെയ്തതില്‍ ഏറ്റവും ശാന്തനും ദയാലുവുമായ നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ ഞങ്ങള്‍ മടിച്ചു നില്‍ക്കുകയാണെന്ന് മനസിലാക്കി അദ്ദേഹം തന്നെ ഞങ്ങളോട് ഫോട്ടോയെടുക്കണമോ എന്ന് ചോദിച്ചു. ഷൂട്ടിന് ശേഷവും കാത്തിരുന്നു. ഫോട്ടോ കിട്ടിയെന്ന് ഉറപ്പുവരുത്താന്‍ മാനേജരെ അയക്കുകയും ചെയ്തു. ഹാപ്പി മുതല്‍ എല്ലാ മലയാളികളേയും പോലെ ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്. ഇപ്പോഴത് ഇരട്ടിയായി.'' ശിവ ഹരിഹരന്‍ പറയുന്നു.

നേരത്തെ അല്ലു അര്‍ജുനെ കാണുമ്പോള്‍ പാലിക്കേണ്ട 42 നിയമങ്ങള്‍ അദ്ദേഹത്തിന്റെ ടീം തന്നോട് നിര്‍ദ്ദേശിച്ചതായി ബ്രാന്റ് മാനേജര്‍ കാവേരി ബറുവ ആരോപിച്ചിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു. അല്ലു അര്‍ജുന്‍ മുറിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം, ഫോണുകള്‍ നിശബ്ദമാക്കി വെക്കണം, താരം ഇരിക്കുമ്പോള്‍ ഇരിക്കരുത്, അല്ലുവിന് മുമ്പില്‍ നടക്കരുത് എന്നൊക്കെയുള്ളതായിരുന്നു ആ 42 നിര്‍ദ്ദേശങ്ങള്‍.

Summary

Siva Hariharan about meeting Allu Arjun. Says the viral 42 rules to meet the actor are just a myth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com