Entertainment

കണ്ടപ്പോഴെല്ലാം താങ്കളുടെ സ്നേഹവും വാത്സല്യവും അറിഞ്ഞു, കുറിപ്പുമായി മമ്മൂട്ടി; എന്നും ഓർമിക്കപ്പെടുമെന്ന് മോ​ഹൻലാൽ

ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും പ്രിയതാരത്തെ അനുസ്മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിടപറഞ്ഞ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും പ്രിയതാരത്തെ അനുസ്മരിച്ചത്. എക്കാലത്തേയും തന്റെ ഇഷ്ട നായകനാണെന്നാണ് മമ്മൂട്ടി കുറിച്ചത്. 

'ഇതിഹാസ നടന് വിട. താങ്കളെ കാണുമ്പോഴെല്ലാം ലഭിച്ചിരുന്ന താങ്കളുടെ സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ അനു​ഗ്രഹിക്കപ്പെട്ടവനാണ്. അങ്ങയുടെ വിനയവും വാക്കുകളും ഒരാളെ താങ്കളുടേതെന്നു തോന്നിക്കും. എക്കാലത്തേയും എന്റെ പ്രിയപ്പെട്ട നടന് വിട. നിങ്ങളെപ്പോലെ ഇവിടെ മറ്റാരുമില്ല, താങ്കളുടെ മുൻപായാലും ശേഷമായാലും'- ദിലീപ് കുമാറിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. 

ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് നടൻ മോഹൻലാല്‍ അനുസ്‍മരിച്ചു. 'ഇന്ത്യൻ സിനിമയുടെ അതികായനായിരുന്നു ദിലിപ് കുമാര്‍ജി. അദ്ദേഹം ഒന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തെിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ'- മോഹൻലാൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT