Prabhas and DInjith Ayyathan ഇന്‍സ്റ്റഗ്രാം
Entertainment

'അവന്‍ ഒരു സിഗ്നല്‍ തന്നിട്ടുണ്ട്'; എക്കോയ്ക്ക് ശേഷം ദിന്‍ജിത്ത്; നായകന്‍ പ്രഭാസ്, നിര്‍മാണം ഹോംബാലെ?

ദിന്‍ജിത്ത് പ്രഭാസിനോട് കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

എക്കോയും കിഷ്‌കിന്ധാ കാണ്ഡവും ഒരുക്കി മലയാള സിനിമയില്‍ ഒരിടം നേടിയ സംവിധായകനാണ് ദിന്‍ജിത്ത് അയ്യത്താന്‍. ബിഗ് ബജറ്റ് സിനിമകള്‍ക്ക് മാത്രമല്ല പാന്‍ ഇ്ന്ത്യന്‍ ഹിറ്റാകാന്‍ സാധിക്കുകയെന്ന് ദിന്‍ജിത്ത് കാണിച്ചു തന്നു. രണ്ട് ചിത്രങ്ങളും കേരളത്തിന് പുറത്തും ധാരാളം ആരാധകരെ നേടിയവയാണ്. ബോളിവുഡിലടക്കം എക്കോയും കിഷ്‌കിന്ധാ കാണ്ഡവുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ദിന്‍ജിത്ത് പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനൊപ്പമുള്ള ചിത്രമാണ് ദിന്‍ജിത്ത് പങ്കുവച്ചത്. പ്രഭാസുമായി ഏറെ നേരം സംസാരിക്കുകയും ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയും ചെയ്തുവെന്നും ദിന്‍ജിത്ത് പറയുന്നുണ്ട്.

''സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ കണ്ടു. സംസാരവും പൊട്ടിച്ചിരിയും മനോഹരമായൊരു അത്താഴവുമായി അതിഗംഭീരമായൊരു സായാഹ്നം. പ്രോണ്‍സ് ബിരിയാണി ഏറെ ഇഷ്ടപ്പെട്ടു. നന്ദി പ്രഭാസ് സര്‍, താങ്കളുടെ ആതിഥ്യമര്യാദയ്ക്കും ഈ സായാഹ്നത്തെ ഇത്ര മനോഹരമാക്കിയതിനും. വിജയ് സാറിനിനും ഹോംബാലെ ഫിലിംസിനും നന്ദി'' എന്നാണ് ദിന്‍ജിത്തിന്റെ കുറിപ്പ്.

ഇതോടെ ദിന്‍ജിത്ത് പ്രഭാസ് ചിത്രത്തിന്റെ സംവിധായകന്‍ ആവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. കെജിഎഫ് അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളൊരുക്കിയ ഹോംബാലെ ഫിലിംസിനേയും പരാമര്‍ശിച്ചതാണ് ചര്‍ച്ചകളുടെ കാരണം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദിന്‍ജിത്ത് പ്രഭാസിനോട് കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നുമാണ്. ഹോംബാലെയാകും ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ ധനുഷിനൊപ്പമുള്ള ദിന്‍ജിത്തിന്റെ ചിത്രവും വാര്‍ത്തയായിരുന്നു. എക്കോയെക്കുറിച്ച് ധനുഷ് സംസാരിച്ചുവെന്നും ചിത്രത്തിലെ കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചുവെന്നും ദിന്‍ജിത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഭാസിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

As per reports, Dinjith Ayyathan is all set to direct Prabhas. This movie will be produced by Hombale Films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28ന് ഹര്‍ത്താല്‍; ബന്ദായി മറുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

SCROLL FOR NEXT