ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൻസ് പുത്രൻ; പൃഥ്വി-നയൻതാര ചിത്രം ​'ഗോൾഡ്' ടീസർ ഇന്ന് 

2015ൽ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അൽഫോൻസ് പുത്രൻ സിനിമകളൊന്നും ഒരുക്കിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവിടുമെന്ന അൽഫോൻസ് അറിയിച്ചു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 

ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു. "ഗോൾഡ്" ടീസർ ഇന്ന് ആറ് മണിക്ക്‌ യു ട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച്ച.... മാർച്ച് 25 മുതൽ "ഗോൾഡ്" ടീസർ എല്ലാ തീയേറ്ററിലും ഇറങ്ങും. 
നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം ! അപ്പൊ...നിങ്ങ കണ്ടിട്ട് പറ, അൽഫോൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

അൽഫോൻസിന്റെ മുൻ ചിത്രങ്ങളായ നേരം, പ്രേമം എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും ​ഗോൾഡ്. യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്ന് അൽഫോൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2015ൽ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അൽഫോൻസ് പുത്രൻ സിനിമകളൊന്നും ഒരുക്കിയിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വർഷാവസാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയൻതാരയാണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT