അനീഷ് ഉപാസനയും ആവണിയും/ ഫേയ്സ്ബുക്ക് 
Entertainment

'നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്, പൊറുക്കില്ല ഞാൻ'; അനീഷ് ഉപാസന

പിറന്നാൾ ദിനത്തിൽ മകളെ നേരിട്ടു കാണാനോ ആശംസ അറിയിക്കാനോ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാരണം ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ നഷ്ടപ്പെട്ടവർ ഏറെയാണ്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനീഷ് ഉപാസനയ്ക്കും കഴിഞ്ഞ ദിവസം കൊറോണ പണി കൊടുത്തു. മകളുടെ പിറന്നാളാണ് അനീഷിന് നഷ്ടമായത്. പിറന്നാൾ ദിനത്തിൽ മകളെ നേരിട്ടു കാണാനോ ആശംസ അറിയിക്കാനോ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കുമെന്നാണ് അനീഷിന്റെ ഭീഷണി. അനീഷിന്റേയും നടി അഞ്ജലി നായരുടേയും മകളാണ് ആവണി. മാസ്ക് വച്ചിരിക്കുന്ന മകളുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

അനീഷ് ഉപാസനയുടെ പോസ്റ്റ്

എടാ..കോറോണേ..ഇന്നെന്റെ മോളുടെ പിറന്നാൾ ആണ്. നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്… അവന്റെയൊരു റിസൾട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ…’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT