12ത്ത് ഫെയിൽ പോസ്റ്റർ, അനുരാ​ഗ് കശ്യപ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'റീ-സ്റ്റാർട്ട് ചെയ്യാൻ റെഡി'; 2023ൽ കണ്ട ഏറ്റവും മികച്ച ചിത്രം; '12ത്ത് ഫെയിലി'നെ പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

ലളിതമായ ഒരു കഥയിൽ നിന്നും 71-ാം വയസിൽ വിധു വിനോദ് ചോപ്ര ഒരു മാസ്റ്റർ പീസ് ഉണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്

വിക്രാന്ത് മാസിയെ നായകനാക്കി വിധു വിനോദ് ചോപ്ര സംവിധാനം 12ത്ത് ഫെയിൽ തനിക്കും പ്രചോദനമായെന്ന് സംവിധായകൻ അനുരാ​ഗ് കശ്യപ്. വിധു വിനോദ് ചോപ്ര പുതിയൊരു ബഞ്ച് മാർക്ക് സൃഷ്‌ടിച്ചുവെന്നും 2023ൽ കണ്ട ഏറ്റവും മികച്ച ചിത്രമാണ് 12ത്ത് ഫെയിൽ എന്നും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

'ലളിതമായ ഒരു കഥയിൽ നിന്നും 71-ാം വയസിൽ വിധു വിനോദ് ചോപ്ര ഒരു മാസ്റ്റർ പീസ് ഉണ്ടാക്കി.പ്രേക്ഷകരുടെ വികാരത്തെ അലോസരപ്പെടുത്തുന്ന രീതിയിൽ ബിജിഎം കുത്തികയറ്റാതെ അദ്ദേഹം സ്വയവും അഭിനേതാക്കളിലും കഥയിലും വിശ്വസിച്ചു. മുന്നോട്ടു പോകാൻ ആശങ്കപ്പെട്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് അദ്ദേഹം പുതിയ ഒരു ബെഞ്ച് മാർക്കാണ് സൃഷ്‌ടിച്ചു തന്നത്. സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും അനുരാ​ഗ് കുറിച്ചു.

'സിനിമയിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് മുഖ്യധാര സിനിമകളുടെ കീഴ്‌വഴക്കങ്ങളെ തകർത്ത് ലളിതമായ ലോങ് ഷോട്ട് സീനുകളാണ് ചെയ്‌തിരിക്കുന്നതാണ്. സിനിമയിലെ യഥാർഥ നായകൻ മനോജിനെ നേരിൽ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ പുസ്തകവും വായിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും വിധു വിനോദ് ചോപ്ര കണ്ട പോലെ കാണാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ഒരിക്കലും പ്രായമാകിതിരിക്കുക. എനിക്ക് പ്രചോദനം നൽകിയതിൽ നന്ദി.ഞാൻ റീ-സ്റ്റാർട്ട് ചെയ്യാൻ റെഡിയാണ്- അനുരാ​ഗ് കശ്യപ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT