ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

വിഷയം 'ആണും പെണ്ണും' തന്നെ, ലൂക്കയിൽ നിന്നും വ്യത്യസ്തമാണ്; മിണ്ടിയും പറഞ്ഞും സിനിമയെക്കുറിച്ച് സംവിധായകൻ

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന മിണ്ടിയും പറഞ്ഞും ആണ് അരുൺ ബോസിന്റെ പുതിയ ചിത്രം

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ലൂക്ക പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടിനേടാൻ അരുൺ ബോസിനായി. ഇപ്പോൾ തന്റെ രണ്ടാമത്തെ സിനിമയുടെ ഒരുക്കങ്ങളിലാണ് അരുൺ. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന മിണ്ടിയും പറഞ്ഞും ആണ് അരുൺ ബോസിന്റെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഇപ്പോൾ മിണ്ടിയും പറഞ്ഞും സിനിമയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സംവിധായകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫേയ്സ്ബുക്ക് ​ഗ്രൂപ്പായ മൂവി സ്ട്രീറ്റിലൂടെയാണ് അരുണ്‍  ബോസിന്‍റെ കുറിപ്പ്. 

ലൂക്കയിൽ നിന്നും വ്യത്യസ്തമായ, രൂപം കൊണ്ട് ഏറെ മിനിമൽ ആയ ഒരു ചിത്രമാണ് ഈ പ്രാവശ്യം, പേര് മിണ്ടിയും പറഞ്ഞും. എന്നിരുന്നാലും ഇതിലും വിഷയം 'ആണും പെണ്ണും' തന്നെ. റിലേഷൻഷിപ്പുകളുടെ കോൺഫ്ലിക്റ്റുകളും യാത്രയും അൺപ്രെഡിക്റ്റബിലിറ്റിയും അവയുടെ unique ആയ അവതരണരീതികളും തന്നെയാണ് കലാരൂപങ്ങളിൽ ഏറ്റവും ആസ്വദിക്കാറുള്ളത്. ഒരുപക്ഷെ അതുതന്നെയായിരിക്കും അങ്ങനെയുള്ള ഉള്ളടക്കം സ്വന്തം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതും. ലൂക്ക അങ്ങനെ ആയിരുന്നു. മിണ്ടിയും പറഞ്ഞും, രസമുള്ള സമാന ചിന്തകളിൽ നിന്നുമുണ്ടായതുതന്നെ. ചിത്രത്തിന്റെ പണിപ്പുരയിൽ വളരെ passionate ആയ ഒരു നല്ല ടീം കൂടെ ഉണ്ട്. ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റും എന്ന് കരുതുന്നു. ഈ പുതിയ യാത്രയിലും എല്ലാവരും കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.- അരുൺബോസ് കുറിച്ചു. 

സലിം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു അമ്പാട്ട് ആണ്. മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം സൂരജ് എസ് കുറുപ്പ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്, ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തത്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി

'മോശമായി പെരുമാറിയ നായകന്‍, കരണത്തടിച്ചെന്ന് പൂജ'; ആ 'പാന്‍ ഇന്ത്യന്‍' താരം പ്രഭാസ് ആണെന്ന് സൈബര്‍ പോരാളികള്‍; സത്യാവസ്ഥയെന്ത്?

രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും തരംതാഴ്ത്തും; ബിസിസിഐ വാർഷിക കരാറിൽ അഴിച്ചുപണി

മീനിന്റെ ഉളുമ്പു മണം മാറുന്നില്ലേ? സോപ്പില്ലാതെ കളയാൻ ചില വഴികൾ

ക്ഷേത്രോത്സവത്തില്‍ ഗാനമേളയ്ക്കിടെ ഗണഗീതം; സ്റ്റേജില്‍ കയറി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

SCROLL FOR NEXT