ബേസിൽ, ഭാര്യ എലിസബത്ത്, ബേസിലിന്റെ മകൾ ഹോപ്, സഞ്ജുവിന്റെ ഭാര്യ ചാരുലത, സഞ്ജു സാംസൺ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അടുത്ത സിനിമയിൽ സഞ്ജുവിന് ഒരു ​ഗസ്റ്റ് റോൾ എങ്കിലും കൊടുക്കണം'; ബേസിലിനോട് ആരാധകന്റെ അഭ്യർഥന; ഡേറ്റ് വേണ്ടേയെന്ന് താരം

സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബേസിൽ

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരവും അടുത്ത സുഹൃത്തുമായ സഞ്ജു സാംസണുമൊത്തുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. ബേസലിനും സഞ്ജുവിനുമൊപ്പം ബേസലിന്റെ ഭാ​ര്യ എലിസബത്ത്, മകൾ ഹോപ്പ്, സഞ്ജുവിന്റെ ഭാര്യ ചാരുലത എന്നിവരുമാണ് ചിത്രത്തിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി.

ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്. 'അടുത്ത സിനിമയിൽ സഞ്ജുവിന് ഒരു ​ഗസ്റ്റ് റോൾ എങ്കിലും കൊടുക്കണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ് അതിന് സഞ്ജു മറുപടിയുമായി എത്തിയതോടെ കമന്റ് ബോക്സ് നിറയുകയാണ്. 'അപ്പോ എന്റെ ഡേറ്റ്?'- എന്നായിരുന്നു സഞ്ജുവിന്റെ മറു ചോദ്യം. 'അളിയന് കളിയില്ലാത്തപ്പോൾ ബേസിൽ ഡേറ്റ് അറേയ്‌ജ് ചെയ്‌തോളും' എന്ന് ആരാധകന്റെ മരുപടിയും ഉടൻ എത്തി.  

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി വരുന്നത്. വളരെ കാലമായി സഞ്ജുവും ബേസിലും അടുത്ത സുഹൃത്തുക്കളാണ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരുക്കേറ്റ സഞ്ജുവിന് പിന്നീട് കളിക്കാൻ സാധിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി. ഐപിഎൽ 2023 സീസണിൽ ബാറ്റു കൊണ്ട് മികച്ച പ്രകടനം നടത്താൻ സഞ്ജുവിനായില്ല. സഞ്ജു ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT