ഫയല്‍ ചിത്രം 
Entertainment

സംവിധായകൻ ഭാരതിരാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് സംവിധായകൻ ഭാരതിരാജയെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ചെന്നൈയിലെ ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിർജലീകരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണമായത്. 

കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതി രാജക്ക് അവിടെ വെച്ച് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിൽവെച്ച് ബോധരഹിതനായി വീഴുകയും ചെയ്തു. തുടർന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈ നീലങ്കരയിലെ വസതിയിൽ വിശ്രമവും മരുന്നുകളുമായി കഴിഞ്ഞു വരികയായിരുന്നു. ആരോഗ്യനില നിരീക്ഷിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പനി, നിർജ്ജലീകരണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസകൾ അറിയിച്ചു. 

80കാരനായ ഭാരതിരാജ 1977 മുതല്‍ തമിഴ് സിനിമാമേഖലയിലുണ്ട്. ഇതിനോടകം അമ്പതോളം തമിഴ് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. കുറെ വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമാണ്. ധനുഷ് നായകനായി കഴിഞ്ഞദിവസം റിലീസ് ചെയ്ത 'തിരുചിത്രമ്പലം' എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ നിര്‍ണയം മെഡിക്കല്‍ ബോര്‍ഡിന്; നിയമ ഭേദഗതിയുമായി കേന്ദ്രം

പാഠ പുസ്തകം 'മൈക്രോ' ആക്കും; കോപ്പിയടിക്കാൻ സ​ഹായം; 2 ടെല​ഗ്രാം ചാനലുകൾ നിരീക്ഷണത്തിൽ

'പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി'; മുഖ്യമന്ത്രിയോട് പ്രേം കുമാർ

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

SCROLL FOR NEXT