Mammootty 
Entertainment

'മമ്മൂക്ക എന്നെ അപമാനിച്ചു, ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാനും'; തുറന്നു പറഞ്ഞ് സംവിധായകന്‍

ഇന്നും മമ്മൂക്കയുടെ അടുത്ത് പോകാന്‍ പേടിയാണ്.

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ അഭിനയിക്കാത്ത ആളാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം പറയുന്നത്. മനസിലുള്ളത് അപ്പോള്‍ തന്നെ അതുപോലെ തന്നെ പറയും. ഇതിന്‌റെ പേരില്‍ മമ്മൂട്ടി പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഭവമടക്കം ഉദാഹരണങ്ങളായുണ്ട്.

ഇതിനിടെ മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ ദീപു കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി ഒരിക്കല്‍ തന്നെ അപമാനിച്ചുണ്ടെന്നും എന്നാല്‍ പിന്നീട് അദ്ദേഹത്തെ മനസിലായതോടെ അദ്ദേഹത്തോട് ഒരിക്കലും മായാത്ത ആരാധനയായെന്നും ദീപു പറയുന്നു.

മമ്മൂട്ടി നായകനായ ഫയര്‍മാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ദീപു. ഈ സിനിമ ചെയ്യുന്നതിന് മുമ്പായിരുന്നു സംഭവം. അന്ന് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യില്ലെന്ന് പോലും ദീപു തീരുമാനിച്ചിരുന്നു. പക്ഷെ പിന്നീട് മമ്മൂട്ടിയുടെ അടുത്തറിഞ്ഞതോടെ അദ്ദേഹത്തോടുള്ള ആരാധന വര്‍ധിച്ചെന്നും മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീപു പറയുന്നു. ആ വാക്കുകളിലേക്ക്:

മമ്മൂക്ക എന്ന് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും. എനിക്ക് ഇന്നും ആരാധനയുടെ മുകളിലുള്ള ഫിഗറാണ്. എനിക്ക് പക്ഷെ ഫയര്‍മാന്‍ ചെയ്യുന്നതിന് മുമ്പ് ഇതായിരുന്നില്ല മമ്മൂക്കയെക്കുറിച്ചുള്ള ചിന്ത. പുള്ളിക്കാരന്‍ ഭയങ്കര ചൂടനാണ്. ഒരിക്കല്‍ എന്നെ അപമാനിച്ചിട്ടുണ്ട്. ആ അപമാനം എന്റെ മനസിലുണ്ടായിരുന്നു. അമ്മയുടെ ഷോ നടക്കുകയായിരുന്നു. ക്രേസി ഗോപാലന്‍ കഴിഞ്ഞിട്ടാണെന്ന് തോന്നുന്നു. ഞാനും സുഹൃത്തുക്കളുമുണ്ട്. മമ്മൂക്ക നടന്നു വരുന്നത് കണ്ടു. മമ്മൂക്കയോട് സംസാരിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അവന്മാര്‍ക്ക് മനസിലായി, മമ്മൂക്കയുടെ അടുത്ത് അങ്ങനെ പോയി സംസാരിക്കാനാകില്ലെന്ന്. നീ വേണമെങ്കില്‍ പോയി സംസാരിച്ചോ എന്ന് പറഞ്ഞു.

ഞാന്‍ നേരെ ചെന്നു. മമ്മൂക്കാ എന്നോ ഓര്‍മയുണ്ടോ എന്ന് ചോദിച്ചു. മമ്മൂക്ക ഫോണില്‍ നിന്നും തലെയടുത്ത് നോക്കിയ ശേഷം ആ എന്ന് പറഞ്ഞ് തല തിരിച്ച് പോയി. എനിക്ക് ഇന്‍സള്‍ട്ടായി. ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെയുള്ളൊരു ആളോട് എങ്ങനെ പോയി കഥ പറയും?

മമ്മൂക്ക നിഷ്‌കളങ്കനാണ്. വേറെ ഏതെങ്കിലും നടന്മാര്‍ ആയിരുന്നുവെങ്കില്‍ ഹായ് ഹലോ നമുക്ക് കാണാം എന്നൊക്കെ പറഞ്ഞ് അഭിനയിക്കുമായിരുന്നു. മമ്മൂക്കയ്ക്ക് പുറമെ കാണിക്കുന്നതല്ലാതെ വേറൊരു വശമില്ല. ഞാന്‍ ഈ സംഭവം മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്. ഇതാണ് എന്റെ കുഴപ്പം അന്ന് ഞാന്‍ വേറെന്തെങ്കിലും ടെന്‍ഷനില്‍ ആയിരുന്നിരിക്കണം എന്നായിരുന്നു മറുപടി.

ഇന്നും മമ്മൂക്കയുടെ അടുത്ത് പോകാന്‍ പേടിയാണ്. എന്തെങ്കിലും കാരണത്താല്‍ ആ ബന്ധം തകരുതേ എന്ന് കരുതി ഒരു അകലം പാലിക്കും. വളരെ സൂക്ഷിച്ചേ മമ്മൂക്കയോട് സംസാരിക്കുള്ളൂ. എന്നും അദ്ദേഹം എന്റെ മനസില്‍ ആരാധാനാ ബിംബമായി നില്‍ക്കുകയാണ്.

Director Deepu Karunakaran recalls how Mammootty insulted him once. But late he understood the actor and became even bigger fan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?'

കൈ കൊടുക്കാൻ മടിയാണോ? അമിത വിയർപ്പ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

ചെവിക്കുള്ളിലെ അണുബാധ, കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റിലിവറിന് ഫലപ്രദം, മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ

2029ല്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രം, ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചേക്കും

SCROLL FOR NEXT