ജീത്തു ജോസഫ്/ ഫേയ്സ്ബുക്ക് 
Entertainment

'നേരിലും നുണക്കുഴിയിലും ഒരു സസ്‌പെന്‍സുമില്ല, മനസ് മടുത്തപ്പോള്‍ മാറി ചിന്തിച്ചതാണ്': ജീത്തു ജോസഫ്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന നേരും ബേസില്‍ ജോസഫ് അഭിനയിക്കുന്ന നുണക്കുഴിയും ആണ് പുതിയ ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. അദ്ദേഹം ഒരുക്കിയ ത്രില്ലര്‍, സസ്‌പെന്‍സ് ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. രണ്ട് ചിത്രങ്ങളാണ് ജീത്തു ജോസഫിന്റേതായി ഒരുങ്ങുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന നേരും ബേസില്‍ ജോസഫ് അഭിനയിക്കുന്ന നുണക്കുഴിയും. 

ഈ രണ്ട് ചിത്രങ്ങളും സസ്‌പെന്‍സ് ത്രില്ലറുകളാണ് എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ വിഡിയോ ഇറക്കി. എന്നാല്‍ നേരും നുണക്കുഴിയും സസ്‌പെന്‍സ് ചിത്രങ്ങളല്ല എന്നു വ്യക്തമാക്കിക്കൊണ്ട് വിഡിയോയ്ക്ക് താഴെ ജീത്തു ജോസഫ് തന്നെ രംഗത്തെത്തുകയായിരുന്നു. 
 
'പ്രിയപ്പെട്ട സഹോദരി അറിയുവാന്‍ 'നേരിലും' 'നുണക്കുഴി'യിലും ഒരു സസ്‌പെന്‍സും ഇല്ല. നേര് ഇമോഷണല്‍ ഡ്രാമയും നുണക്കുഴി ഒരു ഡാര്‍ക്ക് ഹ്യൂമര്‍ സിനിമയുമാണ്. ത്രില്ലറുകളും സസ്‌പെന്‍സുകളും സ്ഥിരമായി എടുത്ത് മനസ്സ് മടക്കുമ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി മാറി ചിന്തിച്ചതാണ്. പ്രാര്‍ത്ഥിക്കണം, സഹകരിക്കണം. എന്ന് സദയം ജീത്തു ജോസഫ്.-സംവിധായകന്‍ കുറിച്ചു. 

മോഹന്‍ലാല്‍ നായകനായി എത്തുന്ന നേരിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ് നടന്നത്. അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. പ്രിയാമണിയാണ് നായിക. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

കെ ആര്‍ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്. 'കൂമന്‍ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗ്രേസ് ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'