കൊച്ചി: കൊച്ചി മുൻ മേയർ സൗമിനി ജെയ്നുമായി വളരെക്കാലം നീണ്ടു നിന്ന പ്രശ്നങ്ങൾ അവസാനിച്ചതായി സംവിധായകൻ ജൂഡ് ആന്തണി. സൗമിനി ജെയ്നെ വീട്ടിലെത്തി കുടുംബസമേതം ജൂഡ് സന്ദർശിച്ചു. ഏറെ കാലമായ തങ്ങൾക്കിടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങിയെന്ന് സംവിധായകൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. സന്ദർശിച്ചപ്പോൾ ഒരുമിച്ച് എടുത്ത ചിത്രവും സംവിധായകൻ പോസ്റ്റു ചെയ്തിട്ടുണ്ട്.
'കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിദ്ധാരണകൾ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോ എടുത്ത ഫോട്ടോ. സൗമിനി ജെയ്ൻ മാമിനും ഭർത്താവിനുമൊപ്പം.'- എന്നാണ് ജൂഡ് ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. 2017ൽ ഒരു ഷോർട്ട് ഫിലിം ഷൂട്ടിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് സംവിധായകൻ ജൂഡ് ആന്തണിയും അന്നത്തെ മേയർ ആയിരുന്ന സൗമിനി ജെയ്നും തമ്മിലുള്ള തർക്കത്തിനും നിയമപോരാട്ടത്തിനും കാരണമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി മേയറുടെ ഓഫീസില്‍ എത്തിയ സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സൗമിനി ജെയിൻ പരാതി നൽകി. തുടര്‍ന്ന് പൊലീസ് സംവിധായകനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates