കണ്ണൻ താമരക്കുളവും വിഷ്ണുപ്രഭയും/ ഫേയ്സ്ബുക്ക് 
Entertainment

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി, വധു വിഷ്ണുപ്രഭ; ചിത്രങ്ങൾ

പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു

സമകാലിക മലയാളം ഡെസ്ക്

ടുപുലിയാട്ടത്തിന്റെ സംവിധായകൻ കണ്ണന്‍ താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകൻ അജയ് വാസുദേസ് അടക്കം നിരവധി പേരാണ് കണ്ണന് ആശംസകളുമായി എത്തിയിരിക്കുന്നത്. 

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കണ്ണൻ താമരക്കുളം. മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹം ശ്രദ്ധേയനാണ്. സുരയാടലാണ് അദ്ദേഹം ഒരുക്കിയ തമിഴ് ചിത്രം. മരട് 57നുശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലര്‍ചിത്രം ഉടുമ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ഞെട്ടിക്കുന്ന വിയോഗം; ഗംഭീര നടനും നല്ല മനുഷ്യനും'; സഹപാഠിയുടെ വേര്‍പാടില്‍ രജനികാന്ത്

'നീ എന്നെ കരയിപ്പിച്ചു കളഞ്ഞു'; രജനിയെ കുറിച്ച് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്

ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ഒഴിവുകൾ; മാനേജ്‌മെന്റ് ഗ്രേഡുകളിൽ ജോലി നേടാം

'നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും'

SCROLL FOR NEXT