ചിത്രം: ട്വിറ്റർ 
Entertainment

"വെറുപ്പും രോഷവും താങ്ങാനായില്ല, ഇനി നല്ലതും ചീത്തയും ഒന്നിച്ച് നേരിടാം"; ഷംഷേരയോട് മാപ്പ് ചോദിച്ച് സംവിധായകന്റെ കുറിപ്പ് 

സിനിമയ്ക്കെതിരെ ഉയർന്ന വെറുപ്പും രോഷവും തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കരൺ മൽഹോത്ര

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ നിന്ന് ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും നിരാശയായിരുന്നു രൺബീർ കപൂർ നായകനായ ഷംഷേര സിനിമാപ്രേമികൾക്ക് സമ്മാനിച്ചത്. സിനിമയ്ക്കെതിരെ ഉയർന്ന വെറുപ്പും രോഷവും തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമയുടെ സംവിധായകൻ കരൺ മൽഹോത്ര. ഇനി നല്ലതും ചീത്തയുമായ എല്ലാം ഒന്നിച്ച് നേരിടുമെന്നാണ് ഷംഷേരയെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. 

കരൺ മൽഹോത്രയുടെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട ഷംഷേര‌, നീ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ മഹത്തരമാണ്. ഈ പ്ലാറ്റ്‌ഫോമിൽ എന്നെത്തന്നെ തുറന്നുകാട്ടേണ്ടത് എനിക്ക് പ്രധാനമാണ്. കാരണം ഇവിടെയാണ് നിന്നെക്കുറിച്ചുള്ള എല്ലാ സ്നേഹവും വെറുപ്പും ആഘോഷവും അപമാനവും നിലനിൽക്കുന്നത്.വെറുപ്പും രോഷവും താങ്ങാനാവാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്നെ ഉപേക്ഷിച്ചതിന് സങ്കൽപ്പിക്കാനാവാത്ത വിധം  ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ പിൻവാങ്ങൽ എന്റെ ബലഹീനതയായിരുന്നു, അതിന് ഒഴികഴിവുകളൊന്നുമില്ല. പക്ഷെ ഇപ്പോൾ ഞാനിവിടെയുണ്ട്, നീ എന്റേതാണെന്ന അഭിമാനവും അം​ഗീകാരവും കൈകോർത്ത് നിന്റെ അരികിൽ നിൽക്കുന്നു. നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളെയും ഒരുമിച്ച് നേരിടും. ഷംഷേരയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരുമായ ഷംഷേര കുടുംബത്തിന് ഒരു വലിയ അഭിവാദ്യം. നമ്മുടെമേൽ വർഷിച്ച സ്നേഹവും അനുഗ്രഹങ്ങളും കരുതലുകളും ഏറ്റവും വിലപ്പെട്ടതാണ്, അത് നമ്മിൽ നിന്ന് എടുത്തുകളയാൻ ആർക്കും കഴിയില്ല. #Shamsheraismine #Shamshera."

പിരീഡ് ആക്ഷൻ ചിത്രമായ ഷംഷേര ഈ മാസം 22ന് ആണ് തിയറ്ററുകളിൽ എത്തിയത്. രൺബീർ കപൂർ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. വാണി കപൂർ ആണ് നായിക. യാഷ് രാജ് ഫിലിംസിൻറെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹർ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT