ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഈ താടിക്കാരൻ ചില്ലറക്കാരനല്ലെന്ന് തെളിയിച്ചു', മ്യാവുവിന്റെ സം​ഗീത സംവിധായകനെ കാമറയിലാക്കി ലാൽ ജോസ്

ഈ താടിക്കാരൻ ചില്ലറകാരൻ അല്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. ഒന്നല്ല മൂന്ന് വട്ടം

Author : സമകാലിക മലയാളം ഡെസ്ക്

സൗബിൻ ഷാഹിറിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മ്യാവൂ. ​ഗൾഫ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ മറ്റു ജോലികൾ പുരോ​ഗമിക്കുകയാണ്. അതിനിടെ മ്യാവുവിന്റെ സം​ഗീത സംവിധായകൻ ജസ്റ്റിൻ വർ​ഗീസിനെ പ്രശംസിച്ചുകൊണ്ടുള്ള ലാൽ ജോസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. താടിക്കാരൻ ചില്ലറകാരൻ അല്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞെന്നാണ് ജസ്റ്റിനെക്കുറിച്ച് അദ്ദേഹം കുറിച്ചത്. സം​ഗീതജ്ഞൻ സുബാനിയേയും വിഡിയോയിൽ കാണാം. 

ലാൽ ജോസിന്റെ കുറിച്ചു

ഈ താടിക്കാരൻ ചില്ലറകാരൻ അല്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. ഒന്നല്ല മൂന്ന് വട്ടം. ഞണ്ടുകളുടെ നാട്ടിൽ, തണ്ണീർ മത്തൻ, ജോജി - മൂന്ന് പടത്തിന്റേയും മ്യൂസിക് ഡയറക്ടർ ജസ്റ്റിൻ വർഗ്ഗീസ് ! ജസ്റ്റിന്റെ നാലാമത്തെ പടം നമ്മുടെ മ്യാവു ബിജിബാലിന്റെ കൂടെയുണ്ടായിരുന്നകാലം തൊട്ടെ ജസ്റ്റിൻ എന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും നേരിട്ട് ഒരു ഇടപെടൽ ഇപ്പോഴാണ്.  വീഡിയോയിൽ കൂടെയുളളത് ഹൈദരാബാദുകാരൻ സുബാനി. സുബാനിക്ക് വഴങ്ങാത്ത തന്ത്രിവാദ്യങ്ങളില്ല. ബാഹുബലിയിലും മറ്റും ശബ്ദവിസ്മയം തീർത്ത സുബാനി മീട്ടുന്ന അപൂർവ്വ ഈണങ്ങൾ ജസ്റ്റിൻ മ്യാവൂവിലേക്ക് ഇണക്കിചേർക്കുന്നതിന്റെ ഒരു ചെറുക്ളിപ്പ് ഇതാ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു