Nag Ashwin, Lokah Chapter 1: Chandra ഇൻസ്റ്റ​ഗ്രാം
Entertainment

'യെസ്!! യെസ്!!'; ലോകയെ പ്രശംസിച്ച് കൽക്കി സംവിധായകൻ

ഇപ്പോഴിതാ ലോക കാണാനെത്തിയിരിക്കുകയാണ് കൽക്കി സംവിധായകൻ നാ​ഗ് അശ്വിൻ.

സമകാലിക മലയാളം ഡെസ്ക്

കല്യാണി പ്രിയദർശനും നാ​ഗ് അശ്വിനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലോക. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ലോക കാണാനെത്തിയിരിക്കുകയാണ് കൽക്കി സംവിധായകൻ നാ​ഗ് അശ്വിൻ. ഗംഭീര സിനിമയാണെന്നും ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുമാണ് നാഗ് അശ്വിൻ സിനിമ കാണുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പർ ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്‌ലസിൻ ആണ്.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നാഗ് അശ്വിന്റെ ആദ്യ ചിത്രം 'മഹാനടി'യായിരുന്നു.

നാ​ഗ് അശ്വിന്റെ പോസ്റ്റ്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

Cinema News: Director Nag Ashwin praises Lokah Chapter 1: Chandra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT