ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'എക്സോസിസ്റ്റിന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രം', ഭൂതകാലത്തിന് രാം ​ഗോപാൽ വർമയുടെ പ്രശംസ

ഷെയിൻ നി​ഗത്തിന്റേയും രേവതിയുടേയും പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗവും രേവതിയും പ്രധാന വേഷത്തിലെത്തിയ ഭൂതകാലം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ഭൂതകാലത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ രം​ഗത്തെത്തിയിരിക്കുകയാണ്. എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം താൻ കാണുന്ന ഏറ്റവും മികച്ച ഹൊറർ ചിത്രമാണ് ഭൂതകാലം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടാതെ ഷെയിൻ നി​ഗത്തിന്റേയും രേവതിയുടേയും പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു. 

ഷെയ്നിന്റേയും രേവതിയുടേയും പ്രകടനത്തിന് പ്രശംസ

‘എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമയാണ് 'ഭൂതകാലം'. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയ്ൻ നിഗം വളരെ ബ്രില്യന്റ് ആയി അഭിനയിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ഭൂതകാലത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’- രാം ​ഗോപാൽ വർമ കുറിച്ചു. 

റിലീസ് ചെയ്തത് സോണി ലിവിൽ

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്‍ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ഷഹനാദ് ജലാൽ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്