Deepika Padukone, Ranjith Sankar ഫെയ്സ്ബുക്ക്
Entertainment

'പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യം'

ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി സിനിമയിൽ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാർത്തയായി മാറിയിരുന്നു. നടിയുടെ ഡിമാന്റുകൾ അം​ഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ നടിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ സിനിമാ നിർമാതക്കളോട് എല്ലാത്തിനും സാലറി ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കുറിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.

ഫെയ്സ്ബുക്കിലൂടെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. തൻ്റെ ആറു കരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. - എന്നാണ് രഞ്ജിത് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതേസമയം കൽക്കിയിലെ അവസരം ദീപികയാണ് നിരസിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാ​ഗത്തിൽ നടിക്ക് മുഴുനീള കഥാപാത്രമായിരുന്നുവെന്നും എന്നാൽ രണ്ടാം ഭാ​ഗത്തിൽ അത് വെട്ടിച്ചുരുക്കിയതു കൊണ്ടാണ് നടി സിനിമ വേണ്ടെന്ന് വച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.

Cinema News: Director Ranjith Sankar against Deepika Padukone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT