സുബീൻ ​ഗാർ​ഗിന്റെ മരണം: സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്; അസമിൽ മൂന്ന് ദിവസം ദുഃഖാചരണം

സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ മരണത്തിനു കീഴടങ്ങിയത്.
Zubeen Garg
Zubeen Gargഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഗുവാഹത്തി: പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ വിയോ​ഗം വലിയ ‍ഞെട്ടലാണ് സം​ഗീത ലോകത്തുണ്ടാക്കിയത്. യാ അലി എന്ന ഹിറ്റ് ​ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശ്സതനായ അസമീസ് ​ഗായകനായ സുബീൻ തന്റെ 52-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. സുബീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും മൃതദേഹം ശനിയാഴ്ച രാത്രി ഡൽഹിയിൽ എത്തിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ മരണത്തിനു കീഴടങ്ങിയത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. സുബീന്റെ വിയോഗത്തെ തുടർന്ന് അസമിൽ, സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ ദുഃഖാചരണം പ്രഖ്യാപിച്ചതായി അസം ചീഫ് സെക്രട്ടറി രവി കോട്ട എക്‌സിൽ അറിയിച്ചു.

അതേസമയം സുബീന്റെ മരണത്തിൽ, പരിപാടിയുടെ മുഖ്യ സംഘാടകനായ ശ്യാം കാനു മഹന്ത, മാനേജർ സിദ്ധാർത്ഥ ശർമ്മ എന്നിവർക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. അസം സ്വദേശിയായ രതുൽ ബോറ എന്നയാളാണ് ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്.

Zubeen Garg
'രാധികയുടെ വിയോഗത്തിന് പത്താണ്ട്'; ഗാനാഞ്ജലി ഒരുക്കി വേണു​ഗോപാലും സുജാതയും

ആരോഗ്യപരമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും സുബീൻ ഗാർഗിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി ആരാധകരടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മോറിഗാവ് പൊലീസ് സൂപ്രണ്ട് ഹേമന്ത കുമാർ ദാസ് അറിയിച്ചു.

Zubeen Garg
നിവിന്‍ അങ്ങനൊരു കാര്യം ചെയ്തിട്ടില്ലെന്ന് അറിയാമായിരുന്നു, സംസാരിച്ചത് തെളിവ് ഉള്ളതിനാല്‍: വിനീത് ശ്രീനിവാസന്‍

സംഭവത്തിൽ നിരവധി പരാതികൾ ലഭിച്ചതിനാൽ, കേസ് സിഐഡിക്ക് കൈമാറാൻ തീരുമാനമായതായും സമഗ്രമായ അന്വേഷണത്തിന് ഡിജിപിയോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം സുബീൻ ​ഗാർ​ഗിന്റെ മരണത്തിന് തൊട്ടു മുൻപുള്ള നിമിഷങ്ങളുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ.

Summary

Cinema News: Singer Zubeen Garg Death Assam announces three-day state mourning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com