Nedumangad incident 
Entertainment

'പൊന്നുമോനേ, മാപ്പ്'; ഒന്നര വയസ്സുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍; വിറയലോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍

ആ പൊന്നുമോന്‍ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സന്തോഷ് നായര്‍. കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാര്‍ത്തയാണ് സംഭവമെന്നാണ് സന്തോഷ് നായര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിറയലോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്നും സന്തോഷ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. പരാതികള്‍ ലഭിച്ചിട്ടും പൊലീസിന്റേയും ചൈല്‍ഡ് ലൈനിന്റേയും ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:

പൊന്നുമോനേ, മാപ്പ്... പകരം വെക്കാനില്ലാത്ത വേദനയോടെ.. കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാര്‍ത്തയാണ് ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ കൊലപാതകം. ആ പൊന്നുമോന്‍ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്‌കര്‍ എന്ന മൃഗം ആ കുരുന്നിനോട് ചെയ്തത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിറയലോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തില്‍ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്! ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ക്രൂരമായ മര്‍ദ്ദനമേറ്റു. കാല്‍പാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങള്‍.ക്രൂരമായ മര്‍ദ്ദനം കാരണം ആഹാരം ഛര്‍ദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളില്‍ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.

വേദന തിന്നാണ് ആ പൊന്നുമോന്‍ മരണത്തിന് കീഴടങ്ങിയത്. ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ ഇയാള്‍ക്ക് ഉറപ്പാക്കണം.അധികാരികളുടെ വന്‍ വീഴ്ച പ്രകടമാണ്! കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോള്‍ തന്നെ അമ്മൂമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.

സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കില്‍ ആ കുരുന്നിന്റെ ജീവന്‍ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല. കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാന്‍ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആദരാഞ്ജലികള്‍...

Director Santhosh Nair on Nedumangad Incident. Calls out Child Line and Police for lack of action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

കൊച്ചിയിലും കോക്രോച്ച് പാര്‍ട്ടി? വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരല്‍, ടെലഗ്രാമില്‍ പ്രചാരണം

വീട് വാങ്ങാന്‍ പ്ലാനുണ്ടോ?; മനസില്‍ വേണം 3/20/30/40 റൂള്‍, വിശദാംശങ്ങള്‍

ഒലിച്ചുപോയത് 1.54 ലക്ഷം കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്, മെയില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 33,000 കോടി

SCROLL FOR NEXT