'വെൽകം ടു എൽസിയു'; 'ബെൻസി'ൽ രാഘവ ലോറൻസിനും നിവിനുമൊപ്പം രവി മോഹനും

സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
Benz
Benzഎക്സ്
Edited By:
Updated on
1 min read

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ൽ നടൻ രവി മോഹനും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. ലോകേഷ് തന്നെയാണ് രവി മോഹനെ സ്വാ​ഗതം ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നിവിൻ പോളിയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.

Benz
'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് സംവിധായകന്‍ ഭാഗ്യരാജ് കണ്ണൻ. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു.

Benz
'അന്ന് ചിലപ്പോൾ അത് അഭിനയം ആയിരുന്നിരിക്കും, കള്ളത്തരം ആയിരിക്കും'; 'വിനയം അഭിനയമല്ലേ' എന്ന് ചോദിക്കുന്നവരോട് ഇന്ദ്രൻസ്

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. സുധ കൊങ്കര ഒരുക്കിയ പരാശക്തി ആണ് അവസാനമായി പുറത്തുവന്ന രവി മോഹൻ ചിത്രം. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമയിൽ വില്ലനായാണ് രവി മോഹൻ എത്തിയത്.

Summary

Ravi Mohan joins Lokesh Cinematic Universe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com