Shazia Iqbal about Dhurandhar 
Entertainment

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

നിശബ്ദത പാലിക്കുന്ന ബോളിവുഡിനേയും ഷാസിയ വിമര്‍ശിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസിലെ വമ്പന്‍ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ധുരന്ധര്‍ ഒടിടിയിലെത്തിയത്. രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ചാണ് ഒടിടിയിലെത്തിയത്. ഒടിടിയിലും ചിത്രം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ധുരന്ധറിന്റെ രാഷ്ട്രീയം കടുത്ത വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.

രണ്‍വീര്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനവും ആദിത്യ ധറിന്റെ സംവിധാന മികവുമെല്ലാം കയ്യടി നേടുമ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. സിനിമാ മേഖലയില്‍ നിന്നടക്കം ധുരന്ധറിന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ദഡക്ക് 2 സംവിധായിക ഷാസിയ ഇക്ബാലും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഭയപ്പെടുത്തുന്ന സിനിമയാണ് ധുരന്ധര്‍ എന്നാണ് ഷാസിയയുടെ പ്രതികരണം. ആളുകള്‍ക്കിടയില്‍ വിദ്വേഷവും അക്രമവാസനയും കുത്തിവെക്കുകയും ചെയ്യുന്ന ചിത്രമാണ് ധുരന്ധര്‍ എന്നാണ് ഷാസിയയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷാസിയയുടെ പ്രതികരണം.

''എന്തൊരു ഭയപ്പെടുത്തുന്ന സിനിമയാണ്! ഒളിപ്പിച്ചു വെക്കുന്നതല്ല. അവിചാരിതമല്ല. വെറുപ്പും അക്രമവും ജനങ്ങളില്‍ കുത്തിവെക്കുകയെന്നത് ഈ സിനിമയുടെ ഡിഎന്‍എയില്‍ തന്നെയുണ്ട്'' എന്നായിരുന്നു ഷാസിയയുടെ പ്രതികരണം. ധുരന്ധര്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തോട് നിശബ്ദത പാലിക്കുന്ന ബോളിവുഡിനേയും ഷാസിയ വിമര്‍ശിക്കുന്നുണ്ട്.

''പക്ഷെ കൂള്‍ ബിജിഎമൊക്കെയുള്ള, നന്നായി മേക്ക് ചെയ്ത സിനിമയാണ്. ഇന്‍ഡസ്ട്രിയിലെ ബ്രോമാര്‍ക്കും ഡ്യൂഡ്മാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ നിസ്സംഗത മറച്ചുവെക്കാനുള്ള കരുതല്‍ പോലും ന്യൂനപക്ഷങ്ങളോട് നിങ്ങള്‍ക്കില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം'' എന്നും ഷാസിയ കുറിക്കുന്നത്. ധുരന്ധറിലെ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഷാസിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Director Shazia Iqbal calls Dhurandhar a sinister film. Inciting hate and violence is in its DNA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT