ഫയല്‍ ചിത്രം 
Entertainment

സംവിധായകൻ എസ് പി ജനനാഥനെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തി; ഗുരുതരാവസ്ഥയിൽ  

സിനിമാപ്രവർത്തകരാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സംവിധായകൻ എസ് പി ജനനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ട അദ്ദേഹത്തെ സിനിമാപ്രവർത്തകരാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു

ദേശീയ അവാർഡ് നേടിയ സംവിധായകനായ ജനനാഥൻ വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് സഹപ്രവർത്തകർ തിരക്കിയെത്തിയത്. ഹോട്ടൽ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ ബോധമില്ലാത്ത നിലയിൽ കാണ്ടത്.  


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT