S Janaki ഫയൽ
Entertainment

ജാനകിയമ്മയെക്കൊണ്ട് രണ്ടു പാട്ട് പാടിക്കണം, 19 കാരന്റെ കയ്യിലുള്ളത് 5000 രൂപ; എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!

ആ നിമിഷങ്ങള്‍ ഞാന്‍ പരിസരം മറന്നിരിക്കയായിരുന്നു. കാല്‍തൊട്ടു വന്ദിച്ചു, കണ്ണ് നിറഞ്ഞൊഴുകുക ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജാനകിയമ്മയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. കൗമാരകാലത്ത് ജാനകിയമ്മയെക്കൊണ്ട് തന്റെ ആല്‍ബത്തില്‍ പാടിച്ചതിന്റെ ഓര്‍മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. അന്ന് തന്നോട് കാണിച്ച സ്‌നേഹം ഒരിക്കലും മറക്കില്ലെന്നാണ് വിനോദ് ഗുരുവായൂര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മ പങ്കു വെക്കുകയാണ് ഇവിടെ. എന്റെ 19ആം വയസ്സില്‍ തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു ഭക്തിഗാന കാസ്സെറ്റ് ഇറക്കുക എന്നത്. ആദ്യം ഗുരുവായൂരിനടുത്തുള്ള ചൊവല്ലൂര്‍ കൃഷ്ണന്‍ കുട്ടി ചേട്ടനെ സമീപിച്ചു.. അന്ന് കുറച്ചു പൈസയെ കയ്യിലുള്ളു. 19 കാരന്റെ ആഗ്രഹം അദ്ദേഹം ഏറ്റെടുത്തു. ചെറിയ പൈസക്ക് പാട്ടെഴുതി തന്നു. പിന്നെ മ്യൂസിക്, അത് എന്റെ കൂട്ടുകാരന്‍ മനോജ് കൃഷ്ണന്‍ ഏറ്റെടുത്തു. ഞങ്ങളെല്ലാം കൂടെ ട്രാക്ക് എടുത്തു. പിന്നെയാണ് പ്രശ്‌നം.. ആരു പാടും. പ്രശസ്തര്‍ പടിയില്ലെങ്കില്‍ കാസ്സെറ്റ് വില്പന നടക്കില്ല. അന്ന് ജാനകി അമ്മ പാടിയതൊക്കെ ഹിറ്റ് ആയി നില്‍ക്കുന്നു. ചിത്രച്ചേച്ചി അവരുടെ കമ്പനിക്ക് വേണ്ടി മാത്രം പടിയിരുന്നുള്ളു.

അതിലും പ്രശ്‌നം സാമ്പത്തികവും, എല്ലാം കഴിഞ്ഞു ഇനി ബാക്കി 5000 രൂപയെ ഉള്ളൂ. എന്റെ മനസ്സിലെ ആഗ്രഹം ഞാന്‍ എല്ലാവരോടും പറഞ്ഞു, അത് തമാശയായി എല്ലാവരും എടുത്തുള്ളൂ. ജാനകിയമ്മയെ കൊണ്ട് രണ്ടു സോങ് പാടിപ്പിക്കണം, കയ്യിലുള്ളത് 5000 രൂപ യും. ഞാന്‍ പിന്മാറിയില്ല, ചെന്നൈ ക്ക് ട്രെയിന്‍ കയറി. ആദ്യമായി ചെന്നൈ യാത്ര. ട്രെയിന്‍ ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡില്‍ വന്നു ജാനകിയമ്മയുടെ വീടാനുഷിച്ചു, ആര്‍ക്കും അറിയില്ല. ഒരു റെക്കോഡിങ് സ്റ്റുഡിയോ വില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ അഡ്രസ്സും വാങ്ങി അവരുടെ വീട്ടിലെത്തിച്ചു. കുറച്ചു സമയം അവിടെ പറയേണ്ട തമിഴ് വാക്കുകളുടെ പ്രാക്ടീസ് കഴിഞ്ഞു ഗേറ്റ് ഇല്‍ മുട്ടി. സെക്യൂരിറ്റി യോട് കാര്യാമവതരിപ്പിച്ചപ്പോള്‍ മാനേജരെ കാണാന്‍ പറഞ്ഞു. അടുത്ത വീട്ടിലെ മാനേജരെ കണ്ടതോടെ എല്ലാ പ്രതീക്ഷയും പോയി. ഒരു സോങ് പാടാന്‍ 10000 രൂപ വേണം. തിരിച്ചു പോരാന്‍ തീരുമാനിച്ചു.

എന്നാലും ജാനകി അമ്മയെ കാണാതെ പോരാനും മനസ്സനുവദിക്കുന്നില്ല. വീണ്ടും ഈവനിംഗ് അവരുടെ വീടിനു മുന്‍പിലെത്തി. 19 കാരനായ ഞാന്‍ ഒരു മണിക്കൂറോളം അവരുടെ പടിക്കല്‍ നില്‍ക്കുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു, അമ്മയുടെ ഒരു ബന്ധു പുറത്തു വന്നു. ഗുരുവായൂര്‍ നിന്ന് വന്ന കൊച്ചു പയ്യന്‍ എന്ന പരിഗണന ആണെന്ന് തോന്നുന്നു ജാനകിയമ്മയെ കാണാന്‍ അവസരം കിട്ടി. എന്റെ പരിഭ്രമവും വിറയാര്‍ന്ന തമിഴും അവരെ ചിരിപ്പിച്ചിരുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം ഒരു സോങ് 5000 രൂപയ്ക്കു പാടാമെന്നു സമ്മതിച്ചു. സ്റ്റുഡിയോ റെന്റ് കൊടുക്കാന്‍ പിന്നെ എന്റെ കയ്യില്‍ ഒന്നും ഇല്ല. ഞാന്‍ പറയാതെ തന്നെ ജാനകിയമ്മ അത് മനസ്സിലാക്കി. മാനേജര്‍ സ്റ്റുഡിയോ ബുക്ക് ചെയ്തു.

മാനേജര്‍ പാടി കൊടുക്കേണ്ട മറ്റു പാട്ടുകളുടെ ലിസ്റ്റ് നിരത്തി യെങ്കിലും, ആദ്യം എനിക്ക് പാടി തരാമെന്നു അമ്മ സമ്മതിച്ചു. സ്‌റുഡിയോവിലെത്തി ഒരു പാട്ടു പടിക്കഴിഞ്ഞു. എന്നെ അവര്‍ നോക്കി ഒന്ന് ചിരിച്ചു, അടുത്ത പാട്ട് കേള്‍ക്കട്ടെയെന്നു പറഞ്ഞു.. ആ പാട്ടും അമ്മ പാടി തന്നു. ആ നിമിഷങ്ങള്‍ ഞാന്‍ പരിസരം മറന്നിരിക്കയായിരുന്നു. കാല്‍തൊട്ടു വന്ദിച്ചു, കണ്ണ് നിറഞ്ഞൊഴുകുക ആയിരുന്നു എന്റെ. ജാനകിയമ്മ ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല .അന്നു എന്നോട് കാട്ടിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ല .ആദരാഞ്ജലികള്‍. ജാനകിയമ്മക്കു.

Director Vinod Guruvayoor remembers S Janaki. She sang two songs for him when he was just 19 and had no money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

'ബാസ്ബോൾ' ക്രിക്കറ്റിന് 'മരണ മണി'! ബ്രണ്ടൻ മക്കെല്ലത്തെ പുറത്താക്കി

ജാനകിയമ്മയുടെ വേര്‍പാട് അറിഞ്ഞ നിമിഷം, മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നവാസിന്റെ മുഖം: നിയാസ് ബക്കര്‍

'മനിതര്‍പോല്‍ കടവുള്‍ക്കും ഒരു ടൈം ഇര്ക്ക്'; കുസൃതിച്ചിരിയോടെ അമ്മ പറഞ്ഞു; ഓര്‍മകളിലൂടെ വേണുഗോപാല്‍

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന 'ആദ്യ വനിത'! ബാറ്റിൽ മായാ ചരിത്രമെഴുതി 'യസ്തിക ഭാട്ടിയ'!