ഹൻസികാസ് ലവ് ശാദി ഡ്രാമ ടീസർ പുറത്ത്/ ചിത്രം സ്‌ക്രീൻഷോട്ട് 
Entertainment

കരച്ചിലടക്കാതെ ഹൻസിക, ഹൻസികാസ് ലവ് ശാദി ഡ്രാമ ടീസർ പുറത്ത്

'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരം ഹൻസികയുടെ വിവാഹ വിഡിയോ ടീസർ പുറത്തുവിട്ടു. ഫെബ്രുവരി 10ന് ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ വിവാഹ വീഡിയോ സ്‌ട്രീം ചെയ്യും. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്.  സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് പ്രമോ വീഡിയോ തുടങ്ങുന്നതെങ്കിലും വികാരഭരിതയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. 

2022 ഡിസംബർ നാലിന് ജയ്‌പൂരിൽ വെച്ചായിരുന്നു ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയാണ് ഹൻസികയുടെ വിവാഹ വേദിയായത്. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്.

ബ്രൈഡൽ ഷവർ, സൂഫി എന്നിവയും വിവാഹത്തോട് അനുബന്ധിച്ച് നടന്നിരുന്നു. വിവാഹ ദിവസം വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചിരുന്നു. പാരീസിലെ ഈഫൽ ഗോപുരത്തിന്‌ മുന്നിൽ വച്ചാണ് സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. രണ്ട് വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT