Pushpa 2 
Entertainment

'20 ദിവസത്തെ ഷൂട്ട്, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, കടുത്ത നിരാശ തോന്നി'; പുഷ്പ 2 വിനെക്കുറിച്ച് നടി ദിവി

എനിക്ക് സങ്കടം തോന്നി. പക്ഷെ എന്റെ വേദന ആര് കാര്യമാക്കാനാണ്?

Author : സമകാലിക മലയാളം ഡെസ്ക്

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദ റൂളിനെതിരെ നടി ദിവി വാഥ്യ. ചിത്രത്തിന്റെ തന്റെ വേഷത്തില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നാണ് ദിവി പറയുന്നത്. കഥ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രം വലുതും പ്രാധാന്യമുള്ളതുമായിരുന്നു. എന്നാല്‍ ചിത്രം സ്‌ക്രീനില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്നാണ് ദിവി പറയുന്നത്. തന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്നാണ് താരം സങ്കടപ്പെടുന്നത്.

''എന്നോട് കഥ പറഞ്ഞപ്പോള്‍ വലിയ വേഷമാണെന്നാണ് പറഞ്ഞത്.'' താരം പറയുന്നു. വേര്‍ ഈസ് പുഷ്പ എന്ന ടീസര്‍ വന്നപ്പോള്‍ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ പ്രതീക്ഷകള്‍ തകര്‍ന്നതായി തിരിച്ചറിഞ്ഞു. അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം പറയുന്നു.

''അതെ, എനിക്ക് സങ്കടം തോന്നി. പക്ഷെ എന്റെ വേദന ആര് കാര്യമാക്കാനാണ്? തോളില്‍ തട്ടി മുന്നോട്ട് പോവുക മാത്രമേ ചെയ്യാനുള്ളൂ'' താരം പറയുന്നു. ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ പോയതെന്നും താരം പറയുന്നു. ''പത്ത് ദിവസമാണ് സിനിമയ്ക്കായി ഡബ്ബ് ചെയ്തത്. 20 ദിവസം അഭിനയിക്കുകയും ചെയ്തു. ഞാന്‍ നന്നായി അഭിനയിച്ചെന്നും അറിയാം. പക്ഷെ സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി' ദിവി പറയുന്നു.

അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയെ പിന്തുടരുന്ന മിന്നു ഉമ ദേവി എന്ന റിപ്പോര്‍ട്ടറുടെ വേഷമായിരുന്നു ചിത്രത്തില്‍ ദിവിയുടേത്. ബിഗ് ബോസ് തെലുങ്ക് 4 ലൂടെയാണ് ദിവി താരമാകുന്നത്. പിന്നീട് ഗോഡ്ഫാദര്‍, നാ നീല്ലാ ടാങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Divi Vadthya says she was disappointed watching Pushpa 2 The Rule.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'