Divya Prabha 
Entertainment

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ

നിങ്ങള്‍ കാണിക്കുന്ന പങ്കാളിത്തവും, ചോദ്യം ചെയ്യാനുള്ള ധൈര്യവും, സമൂഹത്തോടുള്ള കരുതലും എനിക്ക് പ്രതീക്ഷ നല്‍കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ദിവ്യ പ്രഭ. നീതിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപരമായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. ഡല്‍ഹി പ്രതിഷേധത്തിനൊപ്പം എന്നാണ് ദിവ്യ പ്രഭ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ദിവ്യ പ്രഭ പിന്തുണ അറിയിച്ചത്. സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നേരത്തെ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, വിസ്മയ മോഹന്‍ലാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. രഞ്ജി ഹരിദാസ്, സിജ റോസ്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയവര്‍ നേരത്തെ സമരമുഖത്തെത്തി പിന്തുണ അറിയിച്ചിരുന്നു. ദിവ്യ പ്രഭയുടെ കുറിപ്പിലേക്ക്:

ഓരോ തലമുറയും ചരിത്രത്തില്‍ തങ്ങളുടെ അടയാളം പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കാലം വീണ്ടും വീണ്ടും തെളിയിച്ച ഒരു കാര്യമുണ്ട്, ചോദ്യം ചെയ്യാനും, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കാനും, മികച്ചൊരു ഭാവി സ്വപ്നം കാണാനും പലപ്പോഴും ഏറ്റവും കൂടുതല്‍ ധൈര്യം കാണിച്ചിട്ടുള്ളത് യുവതലമുറയാണ്.

Gen Z-യോട് ഒരു കാര്യം മാത്രം , നിങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ കാണിക്കുന്ന പങ്കാളിത്തവും, ചോദ്യം ചെയ്യാനുള്ള ധൈര്യവും, സമൂഹത്തോടുള്ള കരുതലും എനിക്ക് പ്രതീക്ഷ നല്‍കുന്നു. ആ ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്.

എന്റെ പ്രായം എന്തായാലും, മനസ്സുകൊണ്ട് ഞാന്‍ എപ്പോഴും നിങ്ങളിലൊരാളാണെന്ന് തോന്നാറുണ്ട്. നിങ്ങളുടെ ചോദ്യങ്ങളിലും പ്രതീക്ഷകളിലും, മികച്ചൊരു നാളെയെക്കുറിച്ചുള്ള വിശ്വാസത്തിലുമാണ് ഞാന്‍ എന്നെത്തന്നെ കാണുന്നത്.

നീതിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപരമായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. ഡല്‍ഹി പ്രതിഷേധത്തിനൊപ്പം. സിജെപിയ്‌ക്കൊപ്പം. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഒരു ഔദാര്യമല്ല; ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്.

Sab Yaad Rakha Jayega,

Sab Kuch Yad Rakha Jayega

Divya Prabha comes in support of CJP Protest. Says she is proud of the Gen-Z.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍

'ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നു ചേച്ചിക്കല്ലേ അറിയൂ'; ശ്വേതയ്ക്ക് മറുപടിയുമായി മാല പാര്‍വതി