

ശ്വേത മേനോന് മറുപടിയുമായി മാല പാര്‍വതി. അമ്മയിലെ സാമ്പത്തിക അഴിമതി, പവര്‍ ഗ്രൂപ്പ് എന്നിവയ്‌ക്കെതിരെ താന്‍ എന്നും നിലകൊള്ളുമെന്ന് നേരത്തെ ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി മാല പാര്‍വതി രംഗത്തെത്തിയിരുന്നു. മാലയുടെ മറുപടി പോസ്റ്റിന്റെ കമന്റ് ബോക്‌സിലെത്തിയാണ് ശ്വേത പ്രതികരിച്ചു.
പിന്നാലെ അതിന് മറുപടി നല്‍കിക്കൊണ്ട് മാല പാര്‍വതി പോസ്റ്റുമായെത്തുകയായിരുന്നു. ''കുറ്റാരോപിതര്‍ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ. എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്'' എന്നായിരുന്നു ശ്വേതയുടെ കമന്റ്.
ശ്വേതയുടെ കമന്റ് പങ്കുവച്ചു കൊണ്ടായിരുന്നു മാല പാര്‍വതി മറുപടി നല്‍കിയത്. ഞാന്‍ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു എന്നാണ് മാല പാര്‍വതിയുടെ മറുപടി. ആ വാക്കുകളിലേക്ക്:
ഇതാണ് താങ്കളുടെ കമന്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാന്‍ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.
ഞാന്‍ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു എഫ്ഐആർ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ആ കേസില്‍ പരാമര്‍ശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനല്‍ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തില്‍, ആ എഫ്ഐആർ റദ്ദാക്കാന്‍ ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു. അതുകൊണ്ട് 'ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്' എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, 'Hope you will not delete it' എന്ന് എഴുതിയല്ലോ.
ഞാന്‍ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീര്‍ത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകള്‍ക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും എന്റെ പേജില്‍ എപ്പോഴും ഇടമുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates