ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും ഇൻസ്റ്റ​ഗ്രാം
Entertainment

സ്വിം സ്യൂട്ടില്‍ ദിയയും അശ്വിനും: ബാലിയിൽ മധുവിധു ആഘോഷം, വൈറലായി ചിത്രങ്ങൾ

ബാലിയിൽ നിന്നുള്ള ഇവരുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലാണ്

സമകാലിക മലയാളം ഡെസ്ക്

ബാലിയിൽ മധുവിധു ആഘോഷത്തിലാണ് ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും. നവദമ്പതിമാർക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. ബാലിയിൽ നിന്നുള്ള ഇവരുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദിയയുടേയും അശ്വിന്റേയും ​ഗ്ലാമർ ചിത്രങ്ങളാണ്.

സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ദിയയേയും അശ്വിനേയുമാണ് ചിത്രത്തിൽ കാണുന്നത്. കടൽക്കരയിൽനിന്ന് ദിയയുടെ നെറുകിൽ ചുംബിക്കുന്ന അശ്വിനെയാണ് ചിത്രത്തിൽ കാണുന്നത്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. പോസ്റ്റിന് താഴെ നവദമ്പതികൾക്ക് പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ട്രീ ഹൗസിൽ നിന്നുള്ള ചിത്രവും ദിയ പങ്കുവച്ചു. അശ്വിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന ദിയയെ ആണ് ചിത്രത്തിൽ കാണുന്നത്. മനോഹരമായ ആ ചിത്രം പകർത്തിയത് അഹാനയാണ്. കഴി‍ഞ്ഞ ദിവസം അശ്വിന്റെ പാട്ട് വിഡിയോയും വൈറലായിരുന്നു. ദിയയുടെ അമ്മ സിന്ധു പകർത്തിയ ​ഗാനം ആരാധകരുടെ മനം കവർന്നു. ഹണിമൂൺ യാത്രക്കിടെ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ദിയയും അശ്വിനും ചേർന്ന് ചെയ്ത 'വേട്ടയ്യൻ' റീലും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കരുത്, കടക്കു പുറത്ത് എന്നു പറഞ്ഞത് അതുകൊണ്ട്'

ശബരിമല സ്വര്‍ണക്കൊള്ള; ചെന്നിത്തലയെ കേള്‍ക്കാന്‍ എസ്ഐടി, ബുധനാഴ്ച മൊഴിനല്‍കും

സിനിമയിലെത്തിയിട്ട് 10 വർഷം; റോഷൻ മാത്യുവിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് 'ചത്ത പച്ച' ടീം

SCROLL FOR NEXT