ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും ഇൻസ്റ്റ​ഗ്രാം
Entertainment

'എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു'; കുഞ്ഞു മാലാഖയ്ക്കായുള്ള കാത്തിരിപ്പിലെന്ന് ദിയ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മൂന്നാം മാസത്തിലാണെന്നും താരം വ്യക്തമാക്കി.

ഞങ്ങളുടെ കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനായുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പലരും ഇത് ഊഹിച്ചതാണ്. അതേ, നിങ്ങളുടെ ഊഹം ശരിയാണ്. മൂന്നാം മാസത്തെ സ്‌കാനിങ് വരെ ഇത് രഹസ്യമാക്കി വെക്കണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങള്‍ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കു വേണം.- ദിയ കുറിച്ചു.

പിന്നാലെ സ്‌കാനിങ് നടത്തുന്നതിന്റെ ചിത്രവും താരം പങ്കുവച്ചു. നമ്മുടെ കുഞ്ഞു മാലാഖ, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. നീ എന്നെപ്പോലെ തന്നെ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു.- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നു എന്നാണ് ദിയയുടെ സഹോദരിയും നടിയുമായ അഹാന കുറിച്ചത്.

അമ്മയാവുക എന്നതാണ് തന്റെ വലിയ സ്വപ്നമെന്ന് പലപ്പോഴും ദിയ അഭിമുഖങ്ങളിലും ആരാധകരുമായുള്ള സംവാദങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ താരം ?ഗര്‍ഭിണിയാണോ എന്ന ചോദ്യവുമായി നിരവധി ആരാധകരാണ് എത്തിയത്. എന്നാല്‍, അതിനൊന്നും കൃത്യമായ മറുപടി താരം നല്‍കിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT